മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തു; പത്തനംതിട്ടയിൽ സഹോദരന്റെ തലയ്ക്ക് ഷോക്ക് അബ്സോർബർ കൊണ്ട് അടിച്ചു, ബന്ധുവിനെ തല്ലിച്ചതച്ച് കൂട്ടുകാർ

പ്ലസ് ടൂ വിദ്യാർത്ഥിയുടെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന് ആക്രമണം. പത്തനംതിട്ടയിൽ സഹോദരനെയും അടുത്ത ബന്ധുവിനെയും തല്ലിച്ചതച്ചു. വിദ്യാർഥിയുടെ പിതൃ സഹോദരൻ്റെ തലയ്ക്ക് ഷോക്ക് അബ്സോർബർ കൊണ്ട് അടിച്ചു. അനിയന്‍റെ മോശം കൂട്ടുക്കെട്ട് ചേട്ടന്‍ ചോദ്യം ചെയ്തതിനായിരുന്നു കൂട്ടുകാരുടെ മര്‍ദനം.
പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേരാണ് പ്രതികൾ. പത്തനംതിട്ട മണ്ണടി സ്വദേശിയായ സുനീഷിനാണ് തലയ്ക്ക് അടിയേറ്റത്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 5 പേർക്കെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു. മാർച്ച് 2 നാണ് സംഭവം നടന്നത്. പ്ലസ് ടു വിദ്യാർത്ഥിയെയും പ്രതി ചേർത്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തു.
Story Highlights : Crime cases in pathanamthitta continues
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here