Advertisement

നിലമ്പൂരിൽ വയോധികയ്ക്ക് ക്രൂര മർദ്ദനം; അയൽവാസി അറസ്റ്റിൽ

March 5, 2025
Google News 2 minutes Read
nilambur

മലപ്പുറം നിലമ്പൂരിൽ വയോധികയ്ക്ക് അയൽവാസിയുടെ ക്രൂരമർദ്ദനം. നിലമ്പൂർ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടിൽ 80 വയസ്സുള്ള ഇന്ദ്രാണി ടീച്ചർക്കാണ് മർദ്ദനമേറ്റത്. അയൽവാസിയായ ഷാജിയാണ് മർദ്ദിച്ചതെന്ന് നിലമ്പൂർ നഗരസഭ അധികൃതർ അറിയിച്ചു.

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇന്ദ്രാണി ടീച്ചറെ ഷാജി അകാരണമായി ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ ഇന്ദ്രാണി ടീച്ചറുടെ മുഖത്തും ശരീരത്തിലും പരുക്കേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വയോധികയെ രക്ഷപ്പെടുത്തിയത്.
നിലമ്പൂർ നഗരസഭ വൈസ് ചെയർപേഴ്സണും വാർഡ് കൗൺസിലറും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി ഇന്ദ്രാണി ടീച്ചറെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read Also: ‘സീറ്റിൽ അനുവാദം ചോദിച്ച് അടുത്തിരുന്നു’; KSRTC ബസിൽ യുവതിയോട് ലൈംഗികാതിക്രമം കാട്ടി ബാങ്ക് ഉദ്യോഗസ്ഥൻ

അയൽവാസികൾ പകർത്തിയ മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ ഷാജി ഇന്ദ്രാണി ടീച്ചറെ ക്രൂരമായി മർദ്ദിക്കുന്നത് വ്യക്തമാണ്. ഇന്ദ്രാണിയുടെ മകൻ അയൽവാസിയായ ഷാജിയെ നോക്കാൻ ഏൽപ്പിച്ചിട്ടാണ് പുറത്ത് പോകാറുള്ളത്. എന്നാൽ ഇയാൾ പല തവണ വയോധികയെ മർദ്ദിക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു.വയോധികയുടെ ശരീരത്തിലും മർദ്ദനത്തിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights : Elderly woman brutally assaulted in Nilambur; Neighbor arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here