Advertisement

മലയാള സിനിമയിലെ പിന്നണി ഗായികയും 2 ഗായകരും സ്ഥിരം രാസലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് എക്‌സൈസ്

March 5, 2025
3 minutes Read
excise probe malayalam actors and singers drug use

മലയാള സിനിമയിലെ പിന്നണി ഗായികയും 2 ഗായകരും സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്ന് എക്‌സൈസ് കണ്ടെത്തല്‍. കഴിഞ്ഞമാസം നടത്തിയ പരിശോധനയുടെ പിന്നാലെയാണ് സിനിമാമേഖലയിലെ കൂടുതല്‍ ലഹരി ബന്ധങ്ങള്‍ എക്‌സൈസ് കണ്ടെത്തിയത്. യുവ നടന്മാരില്‍ പ്രമുഖരായ ഒരാളുടെ വാഹനത്തില്‍ നിന്ന് ലഹരി ഉപയോഗത്തിന്റെ തെളിവുകളും എക്‌സൈസിന് ലഭിച്ചു. നിലവില്‍ പത്തിലധികം ഗായകരാണ് എക്‌സൈസ് നിരീക്ഷണത്തിലുള്ളത്. (excise probe malayalam actors and singers drug use)

മലയാള സംഗീത ലോകത്തെ നവ തരംഗമായ ചില ഗായകര്‍ ലഹരിയുടെ സ്ഥിരം ഉപയോക്താക്കള്‍ ആണെന്ന് എക്‌സൈസ് കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണം സിനിമ മേഖലയിലെ പാട്ടുകാരിലേക്കും കേന്ദ്രീകരിക്കുന്നത്. ഒരു പിന്നണി ഗായിക സ്ഥിരമായി സ്റ്റേജ് ഷോകള്‍ക്ക് മുന്‍പ് ലഹരി ഉപയോഗിക്കുന്നതായി ആണ് എക്‌സൈസിന് വിവരം ലഭിച്ചത്. പിന്നണി ഗായകരില്‍ 2 യുവ ഗായകരും നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ സഞ്ചരിക്കുന്ന മാര്‍ക്കറ്റ് ആണെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ് എന്നും എക്‌സൈസ് വ്യക്തമാക്കുന്നു.സിനിമ മേഖലയില്‍ ഒരു യുവനായക നടന്റെ വാഹനത്തില്‍ നിന്ന് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളും എക്‌സൈസിന് ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

Read Also: ‘DYFIക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ട്, ലഹരി സംഘങ്ങളുടെ രക്ഷകർത്താക്കളായി പ്രവർത്തിക്കരുതെന്നാണ് പറയാനുള്ളത്’: വി ഡി സതീശൻ

ഇവരെ ചോദ്യം ചെയ്യുന്നതിനും, കൂടുതല്‍ പരിശോധനകള്‍ക്കും അനുമതി ലഭിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാനാണ് എക്‌സൈസ് തീരുമാനം. കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടും ഇത്തരക്കാരെ ചോദ്യം ചെയ്യുമ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുന്നതാണ് ഇത്തരം കേസുകളില്‍ എക്‌സൈസിന്റെ മെല്ലെ പോക്കിനിടയാക്കുന്നത്. അനുമതി ലഭിച്ചു കഴിഞ്ഞാല്‍ കൃത്യമായി തെളിവുകള്‍ ലഭിച്ച സിനിമ മേഖലയിലെ ലഹരി ഉപയോഗിക്കുന്നവരെ ചോദ്യം ചെയ്യുന്നതിന് വിളിച്ചു വരുത്താനും എക്‌സൈസ് ആലോചിക്കുന്നുണ്ട്.

Story Highlights : excise probe malayalam actors and singers drug use

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top