Advertisement

മുഹമ്മദ് ഷഹബാസ് കൊലക്കേസ്: സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

March 5, 2025
Google News 3 minutes Read
Shahabas-cctv

കോഴിക്കോട് താമരശ്ശേരി മുഹമ്മദ് ഷഹബാസ് കൊലപാതക കേസ് അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. ഇന്ന് മുതല്‍ കേസുമായി ബന്ധപ്പെട്ട് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരുടെയും ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരുടെയും മൊഴി രേഖപ്പെടുത്താനും തെളിവുകള്‍ ശേഖരിക്കാനുമാണ് തീരുമാനം. ഇതുവരെ ശേഖരിച്ച തെളിവുകള്‍ താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ നിന്നും ലഭിച്ച തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, നഞ്ചക്ക് അടക്കമുള്ള ആയുധങ്ങള്‍ എന്നിവയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇവയുടെ ശാസ്ത്രീയ പരിശോധന കോടതി അനുമതിയോടെ നടക്കും.

പ്രതികളായ വിദ്യാര്‍ത്ഥികളുടെ രണ്ടാം എസ്എസ്എല്‍സി പരീക്ഷ ഇന്ന് നടക്കും. വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ പ്രത്യേകം തയ്യാറാക്കിയ സെന്ററില്‍ ആണ് ആറു പേരുടെയും പരീക്ഷ. പ്രതികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ ഇന്നും കെഎസ്യു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Story Highlights : Shahbaz murder case: Statement of more people who were at the scene of the incident will be recorded today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here