Advertisement

‘സിനിമയിലെ കൊക്കെയ്ൻ ഗ്ലൂക്കോസ് പൊടി, നാട്ടില്‍ ഒറിജിനൽ’: മാര്‍ക്കോ ടിവി നിരോധനം പിന്തുണയ്ക്കുന്നില്ലെന്ന് വി എ ശ്രീകുമാർ

March 5, 2025
1 minute Read

യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും. പുതുതലമുറയെ വയലന്‍സിലേക്ക് നയിക്കുന്നതില്‍ പുതുകാലത്തെ സിനിമകള്‍ക്കും പങ്കുണ്ടെന്ന വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകൻ. വി.എ. ശ്രീകുമാർ. നാട്ടിലെ അക്രമവാസനയ്ക്കും ലഹരി ആസക്തിക്കും കാരണം സിനിമയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ‘മാർക്കോ’ സിനിമയുടെ സാറ്റലൈറ്റ്, ഒടിടി പ്രദർശനം നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നും ശ്രീകുമാർ പറയുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

ലഹരി മാഫിയ കുട്ടികളെ ലക്ഷ്യമിട്ട് വളർന്നു പടർന്നു പന്തലിച്ചു. ആ മാഫിയയുടെ മുന്നിലാണ് നമ്മൾ തോൽക്കുന്നത്. നാർക്കോട്ടിക് ബിസിനസ് അവസാനിക്കാൻ ജനജാഗ്രത വേണം.മാർക്കോയുടെ സാറ്റലൈറ്റ്, ഒ.ടി.ടി പ്രദർശനം നിരോധിക്കുന്നതിനെ പിന്തുണക്കുന്നില്ല. ലോകത്ത് വയലൻസിനെ ചിത്രീകരിച്ച അനേകം സിനിമകളുണ്ട്. ഇതിഹാസങ്ങളുണ്ട്. ആർട്ട് നിരോധിച്ച് കുറ്റം ചാർത്തിയാൽ തീരുന്നതല്ല പ്രശ്നം.
സിനിമയിലെ കൊക്കയിൻ ഗ്ലൂക്കോസ് പൊടിയാണ്. നാട്ടിൽ ഉള്ളത് ഒർജിനലുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വി എ ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചത്

‘മാർക്കോ’ ജീവിതത്തിൽ മദ്യമോ സിഗററ്റോ മറ്റ് ലഹരികളോ ഉപയോഗിക്കാത്ത ഒരാളാണ് ഞാൻ എന്ന ആമുഖത്തോടെ പറയട്ടെ സിനിമ അടക്കമുള്ള ആർട്ടുകൾ നൽകുന്ന സന്ദേശമാണ് ഇപ്പോൾ നടക്കുന്ന കൊടും ക്രൈമുകളുടെ കാരണം എന്നു ഞാൻ വിശ്വസിക്കുന്നില്ല. സ്വാധീനമുള്ള അനേകം കാര്യങ്ങളിൽ ഒന്നു മാത്രമാണ് ആർട്ട്. നന്മയാണ് ആർട്ടിൽ ഏറെയും. എന്നു കരുതി ആ സ്വാധീനം നാട്ടിലാകെ ഇല്ലല്ലോ.
സ്വാധീനിച്ചാൽ തന്നെ ഉപയോഗിക്കാനുള്ള നിരോധിത ലഹരികൾ എങ്ങനെ സ്കൂൾ കുട്ടികളിൽ വരെ എത്തുന്നു?
ആ വലിയ വല നെയ്ത് കുട്ടികളെ കുടുക്കുന്ന ആ വിഷ ചിലന്തി ആരാണ്?
ആ കണ്ണി മുറിക്കാത്തത് എന്തുകൊണ്ട്?
വ്യാപകമായും പ്രബലമായും നിരോധിത മയക്കു മരുന്നുകൾ ലഭ്യമാക്കുന്ന വേരല്ലേ അറുക്കേണ്ടത്?
GenZ തലമുറയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നത് ശാസ്ത്രീയമല്ല.
ലഹരി മാഫിയ കുട്ടികളെ ലക്ഷ്യമിട്ട് വളർന്നു പടർന്നു പന്തലിച്ചു. ആ മാഫിയയുടെ മുന്നിലാണ് നമ്മൾ തോൽക്കുന്നത്.
നാർക്കോട്ടിക് ബിസിനസ് അവസാനിക്കാൻ ജനജാഗ്രത വേണം.
മാർക്കോയുടെ സാറ്റലൈറ്റ്, ഒ.ടി.ടി പ്രദർശനം നിരോധിക്കുന്നതിനെ പിന്തുണക്കുന്നില്ല. ലോകത്ത് വയലൻസിനെ ചിത്രീകരിച്ച അനേകം സിനിമകളുണ്ട്. ഇതിഹാസങ്ങളുണ്ട്. ആർട്ട് നിരോധിച്ച് കുറ്റം ചാർത്തിയാൽ തീരുന്നതല്ല പ്രശ്നം.
സിനിമയിലെ കൊക്കയിൻ ഗ്ലൂക്കോസ് പൊടിയാണ്. നാട്ടിൽ ഉള്ളത് ഒർജിനലും!

Story Highlights : V A Shrikumar support Marco Movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top