Advertisement

7.7 സെക്കൻഡിൽ 100 കിലോമീറ്റർ വേ​ഗത, എക്സ്ട്രാ സേഫ്റ്റി; വോൾവോ പ്രീമിയം എസ്.യു.വി XC90 ഇന്ത്യൻ വിപണിയിൽ

March 5, 2025
Google News 3 minutes Read

വോൾവോ പ്രീമിയം എസ്.യു.വി C90 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷയേറിയ വാഹനമെന്ന് വിശേഷണമുള്ള വോൾവോയുടെ ഈ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. വാഹനത്തിന്റെ ഡിസൈനിലും അത് പോലെ തന്നെ ടെക്നോളജികളിലും നിറയെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. രാജ്യത്ത് ബ്രാൻഡിന്റെ ലൈനപ്പിലുളള നാല് എസ്‌യുവികളിൽ ഒന്നാണ് XC90.

മെക്കാനിക്കലിയുള്ള മാറ്റങ്ങൾക്ക് കമ്പനി മുതിർന്നിട്ടില്ല. 250 എച്ച്.പി. പവറും 360 എൻ.എം.ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ മൈൽഡ് ഹൈബ്രിഡ് എൻജിൻ നിലനിർത്താൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേ​ഗത കൈവരിക്കാൻ വേണ്ടത് 7.7 സെക്കൻഡ് മാത്രമാണ് ആവശ്യമായി വരുക. പുതിയ എയർ ഡാം ലേഔട്ടോടുകൂടിയ ബംബറാണ് പുതുക്കിയ പതിപ്പിൽ കമ്പനി നൽകിയിരിക്കുന്നത്.

12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 11.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേഷൻ, മസാജിങ്ങ് പവർ-അഡ്ജസ്റ്റബിൾ സീറ്റുകൾ, കളർ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, നാല്-സോൺ ക്ലൈമറ്റ് കൺട്രോൾ ഇൻഡീരിയൽ ഡിസൈനിലെ മാറ്റങ്ങൾ. പുതുക്കിയ ക്രോം ​ഗ്രില്ല്, സ്ലീക്കർ മാട്രിക്സ് ഡിസൈൻ എൽ.ഇ.ഡി ഹെഡ് ലാമ്പ് എന്നിവ എക്സ്റ്റീരിയൽ മാറ്റങ്ങൾ വാഹനത്തിനെ മനോഹരമാക്കുന്നു. ബ്ലാക്ക് ഡയമണ്ട് കട്ട് മൾട്ടി സ്പോക്ക് അലോയ് വീലുകൾ, അലൂമിനിയം റൂഫ് റെയിൽസ്, പനോരമിക് സൺറൂഫ്, എയർ സസ്പെൻഷൻ എന്നിവ പ്രധാന സവിശേഷതയാണ്.

ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), 360-ഡിഗ്രി ക്യാമറ, ഹിൽ സ്റ്റാർട്ട് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, പാർക്കിംഗ് അസിസ്റ്റൻസ്, എന്നീ അധിക സുരക്ഷാ ഓപ്ഷനുകളോടെയാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്. 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 18.8 kWh ബാറ്ററി പായ്ക്കും ഒരു ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ചിരിക്കുന്ന 2.0 ലിറ്റർ എഞ്ചിനാണ് പ്ലഗ്-ഇൻ-ഹൈബ്രിഡ് പതിപ്പിലുള്ളത്.

2014-ൽ പുറത്തിറങ്ങിയതിനുശേഷം രണ്ടാം തലമുറ വോൾവോ XC90 എസ്യുവി ലഭിക്കുന്ന രണ്ടാമത്തെ പരിഷ്ക്കാരമണിത്. 1,02,89,900 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. 1,00,89,900 കോടി രൂപയായിരുന്നു മുൻ മോഡലിന്റെ എക്സ്ഷോറൂം വില. എക്സ്.സി 40, എക്സ്.സി 60, എക്സ്.സി എക്സ്.സി 90, എസ്90 സെഡാൻ, C40 റീചാർജ് ഇലക്ട്രിക് എസ്.യു.വി, ഇ.എക്സ്.40 ഇലക്ട്രിക് എസ്.യു.വി എന്നിവയാണ് ഇന്ത്യൻ നിരത്തിലുള്ള വോൾവോ മോഡലുകൾ.

Story Highlights : Volvo Car India introduces XC90 SUV

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here