Advertisement

”അവകാശങ്ങൾക്കായി പൊരുതുന്ന സ്ത്രീകൾക്ക് ഒപ്പം” ആശാവർക്കേഴ്സിന് ഐക്യദാർഢ്യവുമായി റിമ കല്ലിങ്കലും ദിവ്യപ്രഭയും

March 7, 2025
Google News 1 minute Read

സമരം ചെയ്യുന്ന ആശാവർക്കേഴ്സിസ് ഐക്യദാർഢ്യവുമായി നടിമാരായ റിമ കല്ലിങ്കലും ദിവ്യപ്രഭയും. അവകാശങ്ങൾക്കായി പൊരുതുന്ന സ്ത്രീകൾക്ക് ഒപ്പമെന്ന് റിമ കല്ലിങ്കൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നാളെ നടക്കുന്ന വനിതാ സംഗമത്തിൻ്റെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചു കൊണ്ടാണ് നിലപാട് വ്യക്തമാക്കിയത്.

സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്ക് പിന്തുണയുമായി നടി ദിവ്യപ്രഭ രംഗത്തെത്തി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാൻഡ് വിത്ത് ആശ വർക്കേഴ്സ് എന്ന വാചകത്തോട് കൂടിയ പോസ്റ്ററിനൊപ്പം കുറിപ്പ് കൂടി ചേർത്താണ് താരം ഇൻസ്റ്റഗ്രാമിൽ പിന്തുണ പങ്കുവച്ചിരിക്കുന്നത്. നിസ്വാർത്ഥമായി തൊഴിൽ ചെയ്യുന്ന ആശ മാർക്ക് അർഹമായ ശമ്പളം ലഭിക്കണമെന്ന് നടി ദിവ്യ പ്രഭ. നാളെ നടക്കുന്ന വനിതാ സംഗമത്തിന് പിന്തുണയെന്നും ദിവ്യ പ്രഭ.

“ഈ വനിതാ ദിനത്തിൽ നിസ്വാർത്ഥമായി തൊഴിൽ ചെയ്യുന്ന ആശാ തൊഴിലാളികൾക്ക് അർഹമായ ശമ്പളവും മാന്യമായ ജീവിതവും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ അവർക്കൊപ്പം നിൽക്കുന്നു. നാളെ അവർ സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന മാർച്ചിൽ ഉത്തരവാദിത്തമുള്ളവർ നടപടി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. ന്യായമായ കൂലിയും അന്തസ്സും അവരുടെ അവകാശമാണ്. അവർക്ക് വേണ്ടി ശബ്ദമുയർത്താം”, എന്നാണ് ദിവ്യ പ്രഭ കുറിച്ചത്.

Story Highlights : Rima Kallingal support over asha workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here