‘കുട്ടികൾ നാലരമണിക്കൂര്‍ ബ്യൂട്ടി പാര്‍ലറിൽ ഉണ്ടായിരുന്നു, സുഹൃത്തിന്റെ കല്യാണത്തിന് വന്നതാണെന്ന് പറഞ്ഞു’; ലൂസി

മലപ്പുറം താനൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത് മുംബൈയിലെ ബ്യൂട്ടി പാര്‍ലർ ഉടമ ലൂസിയുടെ വെളിപ്പെടുത്തൽ. പെണ്‍കുട്ടികള്‍ എത്തിയത് മുഖം മറച്ചാണെന്നും നാലരമണിക്കൂര്‍ ബ്യൂട്ടി പാര്‍ലറിൽ ഉണ്ടായിരുന്നുവെന്നും ലൂസി ട്വന്റിഫോറിനോട് പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പെൺകുട്ടികൾ മുംബൈയിലെ ബ്യൂട്ടി പാർലറിൽ എത്തുന്നത്. മലപ്പുറം മഞ്ചേരിയിൽ നിന്നാണ് വരുന്നതെന്നും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിന്റെ കല്യാണത്തിന് വന്നതാണെന്നും കുട്ടികൾ പറഞ്ഞു. ഇരുവർക്കും ഹിന്ദിയും ഇംഗ്ലീഷും വലിയ വശമില്ലായിരുന്നുവെന്നും ലൂസി പറഞ്ഞു.
കുട്ടികളെ കാണാതായ വിവരം ലൂസി അറിഞ്ഞിരുന്നില്ല. കേരള പൊലീസ് വിളിച്ചപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. കടയില്‍ വരുന്നവരുടെ ഫോണ്‍ നമ്പര്‍ എഴുതി വാങ്ങാറുണ്ട്. പെൺകുട്ടികളോട് നമ്പർ ചോദിച്ചപ്പോൾ ഫോണ്‍ ഇല്ലെന്നും ട്രെയിനില്‍ വെച്ച് ഇരുവരുടേയും ബാഗ് കളവ് പോയെന്നും ആയിരുന്നു കുട്ടികളുടെ മറുപടി. പതിനായിരത്തോളം രൂപ ബ്യൂട്ടി പാർലറിൽ നൽകി. പാർലറിൽ നിന്നെടുത്ത ട്രാൻസിഷൻ വിഡിയോയും അന്വേഷണത്തിൽ നിർണായകമായി.
ബുധനാഴ്ച ഉച്ചയോടെയാണ് പെൺകുട്ടികൾ സ്കൂളിൽ നിന്ന് കടന്നുകളഞ്ഞത്. സ്കൂളിൽ പരീക്ഷ എഴുതാൻ പോയിരുന്നതായിരുന്നു കുട്ടികൾ. എന്നാൽ പരീക്ഷ എഴുതാതെ നാട് വിടുകയായിരുന്നു. മുംബൈ-ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് പെൺകുട്ടികളെ കണ്ടെത്തിത്. പുലർച്ചെ 1.45ന് ലോണാവാലയിൽ നിന്നാണ്. കുട്ടികളെ തിരിച്ചറിഞ്ഞ റെയിൽവേ പൊലീസ് പെൺകുട്ടികളെ തടഞ്ഞുവെക്കുരയായിരുന്നു. താനൂർ പോലീസ് എത്തിയാൽ കൈമാറും.
കുട്ടികളെ വൈദ്യപരിശോധനയ്ക്കായി പൂനയിലെ സസൂൺ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ നിന്ന് കെയർ ഹോമിലേക്ക് മാറ്റും. കുട്ടികളെ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിൽ എത്തിക്കും. ദേവദാർ ഹയർസെക്കണ്ടറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി, എന്നീ വിദ്യാർഥികളെയാണ് കാണാതായത്. തുടർന്ന് രാത്രിയോടെ പെൺകുട്ടികൾ മുംബൈയിൽ എത്തിയെന്ന വിവരം ലഭിക്കുന്നത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്.
Story Highlights : Salon owner about Tanur Missing Girls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here