Advertisement

കളമശ്ശേരിയിൽ 15കാരിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

March 8, 2025
2 minutes Read
missing

എറണാകുളം കളമശ്ശേരിയിൽ 15 കാരിയെ കാണാനില്ലെന്ന് പരാതി. അസം സ്വദേശിനിയായ HMT സ്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാർഥിനിയെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. കുട്ടിയുടെ അമ്മ തന്നെയാണ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി കൈമാറിയത്. പെൺകുട്ടി പോയത് പ്രായപൂർത്തിയാകാത്ത സുഹൃത്തിനൊപ്പം ആണെന്നും വീട്ടിൽ നിന്നാണ് കുട്ടിയെ കാണാതായതെന്നും അമ്മ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കളമശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും അന്വേഷണം നടത്താൻ ഇതിനകം തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്. പെൺകുട്ടിയെ ഉടൻ തന്നെ കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Story Highlights : 15-year-old girl missing in Kalamassery; Police begin investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top