Advertisement

ചേര്‍ത്തല തിരോധാന കേസ്: ‘ബിന്ദു പത്മനാഭനെ കുറിച്ച് പറഞ്ഞിട്ടുണ്ട്; പേര് കേട്ടത് എറണാകുളത്തെ സ്ഥലവുമായി ബന്ധപ്പെട്ട്’ ; സെബാസ്റ്റ്യന്റെ ഭാര്യ

1 day ago
2 minutes Read
cherthala case (1)

ചേര്‍ത്തല തിരോധാന കേസില്‍ സെബാസ്റ്റ്യന്റെ ഭാര്യയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. കേസില്‍ ആദ്യം കാണാതായ ബിന്ദു പത്മനാഭന്റെ പേര് അറിയാമെന്ന് സെബാസ്റ്റ്യന്റെ ഭാര്യ ട്വന്റിഫോറിനോട് പറഞ്ഞു. ബിന്ദുവിന്റെ ഒഴികെയുള്ള പേരുകള്‍ സെബാസ്റ്റ്യന്‍ പറഞ്ഞ് കേട്ടിട്ടില്ലെന്നും വെളിപ്പെടുത്തി.ബിന്ദുവിന്റെ പേര് എറണാകുളത്തെ സ്ഥലവുമായി ബന്ധപ്പെട്ട് കേട്ടതാണ്. ഇവര്‍ ആരുമായും സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായി പറഞ്ഞട്ടില്ല. സെബാസ്റ്റ്യന്റെ ഭാഗത്ത് നിന്ന് ഇതുവരെ മോശം പെരുമാറ്റം ഉണ്ടായിട്ടില്ല – ഭാര്യ ട്വന്റിഫോറിനോട് പറഞ്ഞു.

2008ലായിരുന്നു സെബാസ്റ്റ്യനുമായുള്ള വിവാഹം. 17 വര്‍ഷം ഒരുമിച്ച് ജീവിച്ചു. തന്നോടും കുഞ്ഞിനോടും എല്ലാവരോടും വളരെ സ്‌നേഹമുള്ള വ്യക്തിയായിരുന്നുവെന്നും കൂള്‍ ആയിട്ടാണ് എപ്പോഴും നടക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇത്തരമൊരു കാര്യം ചെയ്യുമെന്ന് തോന്നിയിട്ടില്ലെന്നും വ്യക്തമാക്കി.

സെബാസ്റ്റ്യന്‍ സാധു ആണെന്നാണ് എനിക്ക് തോന്നുന്നത്. എന്നോട് അങ്ങനെയായിരുന്നു ഇത്രയും കാലം. പിന്നീടുള്ള കാര്യങ്ങളൊന്നും അറിയില്ല – അവര്‍ വ്യക്തമാക്കി.

ബിന്ദു പദ്മനാഭന്റെ പേര് അറിയാം. ബിന്ദുവിന്റെ ഒഴികെയുള്ള പേരുകള്‍ സെബാസ്റ്റ്യന്‍ പറഞ്ഞ് കേട്ടിട്ടില്ല. ബിന്ദുവിന്റെ പേര് എറണാകുളത്തെ സ്ഥലവുമായി ബന്ധപ്പെട്ട് കേട്ടതാണ്. ഈ സ്ത്രീകള്‍ ആരുമായും സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായി പറഞ്ഞിട്ടില്ല. സെബാസ്റ്റ്യന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇതുവരെ മോശം പെരുമാറ്റം ഉണ്ടായിട്ടില്ല. കുടുംബത്തിനകത്തും പുറത്തും സൗമ്യന്‍. ആരോടും മറ്റ് പ്രശ്‌നങ്ങള്‍ ഉള്ളതായി പറഞ്ഞിട്ടില്ല. സെബാസ്റ്റ്യനെ കുറിച്ച് കേള്‍ക്കുന്ന വിവരങ്ങള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല. സെബാസ്റ്റ്യന് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. പ്രമേഹ രോഗിയാണ്. കാലിനും പ്രശ്‌നങ്ങളുണ്ട്. അങ്ങനെയുള്ള ഒരാള്‍ ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല – അവര്‍ പറഞ്ഞു.

Story Highlights : Cherthala Missing case: Sebastian’s wife about him

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top