Advertisement

വെഞ്ഞാറമൂട് കൂട്ടക്കൊല; ചുറ്റിക വാങ്ങിയ കടയിൽ പ്രതി അഫാനുമായി തെളിവെടുപ്പ്

March 8, 2025
Google News 3 minutes Read
afan

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനുമായി ഇന്നും തെളിവെടുപ്പ്. കൊല്ലാൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയ ഹാർഡ്വെയർ കടയിലും, പണമിടപാട് സ്ഥാപനത്തിലുമാണ് തെളിവെടുപ്പ് നടത്തിയത്. സൽമാബീവിയെ കൊലപ്പെടുത്തിയതിന് ശേഷം സ്വർണ്ണാഭരണങ്ങൾ പണയംവെച്ച് അഫാൻ തുക കൈപ്പറ്റിയിരുന്നു. അതിന് ശേഷമാണ് പിതൃസഹോദരനെയും ഭാര്യയെയും അനുജനെയും പെൺസുഹൃത്തിനെയും പ്രതി കൊലപ്പെടുത്തിയത്.

ഇന്നലെ താഴെ പാങ്ങോട് പിതൃമാതാവ് സൽമാബീവിയുടെ വീട്ടിൽ അന്വേഷണ സംഘം അഫാനുമായി തെളിവെടുപ്പ് നടത്തിയിരുന്നു. തടിച്ചുകൂടിയ ജനങ്ങൾക്കിടയിലൂടെ യാതൊരു ഭാവ ഭേദവുമില്ലാതെയാണ് അഫാൻ കടന്നുപോയത്. കനത്തസുരക്ഷയിലായിരുന്നു തെളിവെടുപ്പ്.

Read Also: യാത്രക്കാരൻ ഡബിൾ ബെല്ലടിച്ചു; കണ്ടക്ടർ ഇല്ലാതെ KSRTC ബസ് ഓടിയത് 5 കിലോമീറ്റർ

ഇതുവരെ മൂന്ന് കേസുകളിലാണ് അഫാൻറെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 14നാണ് വെഞ്ഞാറമൂട്ടിൽ സഹോദരനടക്കം അഞ്ചുപേരെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം അഫാൻ പൊലീസ്‌ സ്‌റ്റേഷനിൽ കീഴടങ്ങിയത്. മൂന്നു സ്ഥലങ്ങളിലായാണ്‌ കൊലപാതകം നടത്തിയത്‌.

Story Highlights : Venjaramoodu murder case; Evidence taken from accused Afan at the shop where he bought the hammer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here