Advertisement

ആലപ്പുഴയിൽ കടൽ മണൽ ഖനനത്തിനെതിരായ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാക്കൾ കടലിൽ വീണു

March 9, 2025
Google News 2 minutes Read
congress leaders

ആലപ്പുഴയിൽ കടൽ മണൽ ഖനനത്തിനെതിരായ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാക്കൾ കടലിൽ വീണു. ഇന്നലെ കെ സി വേണുഗോപാൽ എം പി പങ്കെടുത്ത ആഴക്കടൽ സമര സംഗമത്തിനിടെയാണ് സംഭവം നടന്നത്.

ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് ബി ബാബു പ്രസാദും എം ലിജുവുമാണ് കടലിൽ വീണത്. കരയിൽ നിന്നും ബോട്ട് മാർഗം ആഴക്കടലിലേക്ക് എത്തി അവിടെ നിന്നും മറ്റൊരു ബോട്ടിലേക്ക് കയറുന്ന സമയത്ത് വള്ളത്തിൽ നിന്നും തെന്നി വീഴുകയായിരുന്നു. വീഴ്ചയിൽ ആർക്കും പരുക്കില്ല. ഇരുവരും കടലിൽ വീണ ദൃശ്യങ്ങൾ പുറത്ത് വന്നു. മത്സ്യത്തൊഴിലാളികളും പൊലീസും ചേർന്നാണ് ഇരുവരെയും രക്ഷിച്ചത്. ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല.നൂറുകണക്കിന് ആളുകളായിരുന്നു തോട്ടപ്പള്ളി ഫിഷിങ് ഹാർബറിലേക്ക് കടൽ മണൽ ഖനനത്തിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിനായി എത്തിയിരുന്നത്.

Story Highlights : Congress leaders fall into the sea during protest against sea sand mining in Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here