ഇന്ത്യയിലെ ആദ്യ വനിതാ ഗോൾഫ് ലീഗ് ബെംഗളൂരുവിൽ

ഇന്ത്യയിലെ ആദ്യ വനിതാ ഗോൾഫ് ലീഗ് ബെംഗളൂരുവിൽ. വനിതാ ഉടമസ്ഥതയിലുള്ള ഗോൾഫ് കമ്പനിയായ ‘180 ഗോൾഫാ’ണ് വനിതകൾക്കായുള്ള മത്സരം സംഘടിപ്പിക്കുന്നത്. 13, 20, 27 തീയതികളിൽ ബാംഗ്ലൂർ ഗോൾഫ് ക്ലബിലാണ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത്. ആദ്യ എഡിഷന് ലഭിച്ച വമ്പൻ പ്രതികരണത്തെ തുടർന്ന്, 90 രജിസ്ട്രേഷനുകളെ 6 ടീമുകളാക്കിയാണ് മത്സരം സംഘടിപ്പിക്കുന്നത്.
ടീം ഗോപാലൻ ജയന്റ്‌സ്,ടീം രാമയ്യ റോയൽസ്,ടീം മൊറാഡോ മഹിളാസ്,ടീം രാജ് ഇൻഫ്ര ഗ്രീൻ ലെജൻഡ്സ്,ടീം സുദർശൻ സ്ട്രൈക്കേഴ്സ് എന്നിങ്ങനെയാണ് ടീമുകൾ. ചെന്നൈ, കൊൽക്കത്ത, ബംഗളൂരു, മൈസൂരു, മടിക്കേരി എന്നിവിടങ്ങളിലെയും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെയും ഗോൾഫ് കളിക്കാർ, കൂടാതെ കൊറിയൻ പൗരന്മാരും ഈ ലീഗിന്റെ ഭാഗമാകുന്നുണ്ട്.
“ഗോൾഫ് ഇന്ത്യയിൽ കൂടുതൽ സ്ത്രീസൗഹൃദമാക്കുകയും, മത്സരാവസരങ്ങൾ സൃഷ്ടിക്കുകയും, അതുവഴി ശക്തമായ ഗോൾഫ് കമ്മ്യൂണിറ്റിയെ കെട്ടിപ്പടുക്കുകയും ചെയ്യുമെന്ന് 180 ഗോൾഫ് സിഇഒ അഞ്ജലി അട്ടാവർ സന്തോഷ് പറഞ്ഞു. താരങ്ങൾക്കു മത്സരിക്കാൻ ഒരു വേദി മാത്രം നൽകാതെ അവരുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം ഒരുക്കുകയാണെന്ന് ലക്ഷ്യമിടുന്നതെന്നും” അവർ കൂട്ടിച്ചേർത്തു.
180 ഗോൾഫ്, സ്ത്രീകൾക്ക് മാത്രമായുള്ള ഗോൾഫ് ക്ലബാണ്. പ്രീമിയം ടൂർണമെന്റുകളും ലീഗുകളും അന്താരാഷ്ട്ര റിട്രീറ്റുകളും സംഘടിപ്പിച്ച്, വനിതാ ഗോൾഫർമാരുടെ ഒരു മികച്ച സമൂഹം വളർത്താ നാണ് ക്ലബ് ലക്ഷ്യമിടുന്നത്.
Story Highlights : 180 Golf Launches India’s First-Ever Women’s Golf League in Bengaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here