Advertisement

‘ലഹരിക്ക് പകരം ഉപയോഗിക്കുന്ന ഗുളിക നൽകിയില്ല’; നെയ്യാറ്റിൻകരയിൽ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു

March 10, 2025
Google News 1 minute Read

നെയ്യാറ്റിൻകരയിൽ അപ്പോളോ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു. ലഹരിക്ക് പകരം ഉപയോഗിക്കുന്ന മരുന്ന് നൽകാത്തതാണ് പ്രകോപനകാരണം. മെഡിക്കൽ സ്റ്റോറിന് നേരെയുള്ള യുവാക്കളുടെ പരാക്രമ ദൃശ്യങ്ങൾ 24 ന് ലഭിച്ചു.ലഹരിയടങ്ങിയ മരുന്ന് ചോദിച്ചെത്തിയ നാലുപേരുടെ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം ഉണ്ടായത്.

സംഘം ആവശ്യപ്പെട്ടത് ഉറക്ക ​ഗുളികയാണെന്ന് മെഡിക്കൽ സ്റ്റോർ ജീവനക്കാർ പറഞ്ഞു. ഡോക്ടർമാരുടെ കുറുപ്പില്ലാതെ മരുന്ന് നൽകിയില്ലെന്നാണ് ജീവനക്കാർ പറഞ്ഞത്. ഫാര്‍മസി അടിച്ചു തകര്‍ത്ത യുവാക്കള്‍ അവിടെയുണ്ടായിരുന്ന ബൈക്കും നശിപ്പിക്കുന്നുണ്ട്. വലിയ കല്ലെടുത്ത് ഫാര്‍മസിക്ക് നേരെ വലിച്ചെറിയുകയും ചില്ലുകള്‍ തകര്‍ക്കുകയും ചെയ്യുന്നുണ്ട്.

Story Highlights : denied drugs for intoxication youth attacked pharmacy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here