Advertisement

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം, ക്ഷേത്രവിശ്വാസികളെ ഭിന്നിപ്പിക്കാൻ ഉള്ള പ്രചാരണമെന്ന് തന്ത്രിപ്രതിനിധി

March 10, 2025
1 minute Read

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന വിവാദത്തിൽ പ്രതികരണവുമായി തന്ത്രിപ്രതിനിധി നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്. ക്ഷേത്രവിശ്വാസികളെ ഭിന്നിപ്പിക്കാൻ ഉള്ള പ്രചാരണമെന്ന് തന്ത്രിപ്രതിനിധി പറഞ്ഞു.

കഴകം നിയമനം ദേവസ്വം ചട്ടങ്ങൾ മറികടന്നായിരുന്നു. കാരായ്മ വ്യവസ്ഥയെ ലംഘിച്ചുകൊണ്ട് നടത്തിയ നിയമനമാണ് ഇപ്പോഴത്തെതെന്ന് ദേവസ്വം ഭരണസമിതിയിലെ തന്ത്രിപ്രതിനിധി പറഞ്ഞു. ജാതി വ്യവസ്ഥയിലെ വിവേചനം അല്ല കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉള്ളതെന്നും നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് വ്യക്തമാക്കി.

അതേസമയം കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി അധിക്ഷേപ സംഭവം അപമാനകരമാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ പറഞ്ഞു. ദേവസ്വം നിയമിച്ച ബാലു ഈഴവ സമുദായത്തില്‍ നിന്നുള്ളയാളാണെന്നും നിയമപ്രകാരമാണ് ബാലുവിനെ നിയമിച്ചതെന്നും മന്ത്രി പറഞ്ഞു.

‘ബാലു കഴകക്കാരനായി ജോലി ചെയ്തേ മതിയാകൂ. ജോലി നിഷേധിച്ചത് സാംസ്‌കാരിക കേരളത്തിന് അപമാനം. നവോത്ഥാന നായകര്‍ ഉഴുതുമറിച്ച നാടാണ് കേരളം. ഇപ്പോഴും കേരളത്തില്‍ ജാതി അധിക്ഷേപം നിലനില്‍ക്കുന്നു. കാലഘട്ടത്തിന് യോജിച്ച സമീപനം അല്ല തന്ത്രിമാരുടേത്’, മന്ത്രി പറഞ്ഞു.

Story Highlights : irinjalakuda temple caste discrimination row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top