Advertisement

പ്രധാനമന്ത്രി മൗറീഷ്യസിലേക്ക്; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകും

March 11, 2025
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് മൗറീഷ്യസിലേക്ക് തിരിച്ചു. നാളെ നടക്കുന്ന മൗറീഷ്യസിന്റെ 57 മത് ദേശീയ ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി മോദി മുഖ്യാതിഥിയായി പങ്കെടുക്കും.

മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലത്തിന്റെ പ്രത്യേകക്ഷണം സ്വീകരിച്ചാണ് സന്ദർശനം. മൗറീഷ്യസിലെ 34 മന്ത്രിമാരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തും.
മൗറീഷ്യസ് ഇന്ത്യയുടെ അടുത്ത സമുദ്ര അയൽക്കാരനും, ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു പ്രധാന പങ്കാളിയും, ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള ഒരു കവാടവുമാണെന്ന് യാത്രക്ക് മുൻപായി പ്രധാനമന്ത്രി മോദി പ്രതികരിച്ചു.

Story Highlights : PM Modi embarks on 2-day visit to Mauritius

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here