Advertisement

ആഡംബര സൈക്കിളുകളുകളെ കഴിവുകൊണ്ട് പിന്തള്ളി ജയിച്ച ഹീറോയ്ക്ക് 24 വാര്‍ത്തയിലൂടെ പുത്തന്‍ സൈക്കിള്‍; അഖിലിന് ധൈര്യമായി ദേശീയ മത്സരത്തിന് പോകാം

March 12, 2025
3 minutes Read
24 gifted akhil gireesh new cycle for national mountain cycling competition

ഛത്തീസ്ഗഡില്‍ നടക്കുന്ന ദേശീയ മൗണ്ടൈന്‍ സൈക്ലിംഗില്‍ കരുത്ത് കാട്ടാന്‍ ഇടുക്കി അണക്കര സ്വദേശി അഖില്‍ ഗിരീഷിന് ട്വന്റിഫോറിന്റെ സഹായം. അമേരിക്കയിലുള്ള ജോര്‍ജ് ജോണ്‍ കല്ലൂരിന്റെ സഹായത്തോടെ വാങ്ങിയ സൈക്കിള്‍ ട്വന്റിഫോര്‍ അഖിലിന് കൈമാറി. ഇടയ്ക്കിടെ നിന്നുപോകുന്ന സെക്കന്റ് ഹാന്‍ഡ് സൈക്കിള്‍ ആത്മവിശ്വാസത്തോടെ ചവിട്ടി വിലകൂടിയ സൈക്കിളില്‍ എത്തിയവരെയെല്ലാം പിന്തള്ളി സംസ്ഥാന മത്സരത്തില്‍ മികവ് തെളിയിച്ച നാടിന്റെ ഹീറോയ്ക്കാണ് ട്വന്റിഫോര്‍ സ്‌നേഹസമ്മാനം എത്തിച്ചത്. സൈക്കിള്‍ ഇല്ലാത്തതിനാല്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ ആകില്ലെന്ന അഖിലിന്റെ ആശങ്ക ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് അഖിലിനെ തേടി പുത്തന്‍ സൈക്കിളെത്തുന്നത്. (24 gifted akhil gireesh new cycle for national mountain cycling competition)

ട്വന്റിഫോര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ ആര്‍ ഗോപീകൃഷ്ണനാണ് അഖില്‍ ഗിരീഷിന് സൈക്കിള്‍ കൈമാറിയത്. മൗണ്ടൈന്‍ സൈക്ലിംഗില്‍ ചാംപ്യനാകാന്‍ ട്വന്റിഫോര്‍ അഖിലിന് ആശംസകള്‍ നേര്‍ന്നു. 28-ാം തിയതിയാണ് മത്സരം നടക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ഛത്തീസ്ഗഡിലേക്ക് തിരിക്കാനാണ് അഖിലിന്റെ പ്ലാന്‍. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം നിറവേറ്റിയ ജോര്‍ജ് ജോണ്‍ കല്ലൂരിനും ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്കും അഖില്‍ നന്ദി അറിയിച്ചു.

Read Also: പാകിസ്താനില്‍ ട്രെയിന്‍ ആക്രമിച്ച് ബന്ദികളാക്കിയവരില്‍ 104 പേരെ ബലൂച് ലിബറേഷന്‍ ആര്‍മിയില്‍ നിന്ന് മോചിപ്പിച്ച് പാക് സൈന്യം

ഇടുക്കി അണക്കര സ്വദേശി ഗിരീഷിന്റെ മകനാണ് അഖില്‍. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ അച്ഛന്‍ നല്‍കിയ സെക്കന്റ് ഹാന്‍ഡ് സൈക്കിളില്‍ സംസ്ഥാന മത്സരങ്ങളില്‍ ഉയരങ്ങള്‍ കീഴടക്കിയ അഖിലിനെക്കുറിച്ച് ട്വന്റിഫോര്‍ വാര്‍ത്ത നല്‍കിയിരുന്നു. മത്സരത്തിനിടെ പലപ്പോഴും സൈക്കിള്‍ പണി കൊടുത്തെങ്കിലും തന്റെ കഴിവില്‍ മാത്രം വിശ്വസിച്ചാണ് അഖില്‍ സംസ്ഥാന മത്സര വിജയത്തിലേക്ക് ചവിട്ടിയെത്തിയത്. അഖിലിന്റെ സഹോദരനും സൈക്കിളിങ്ങില്‍ കമ്പമുണ്ട്. ഏറെ പ്രത്യേകതകളുള്ള നാല് ലക്ഷം രൂപ വിലവരുന്ന മികച്ച സൈക്കിളാണ് ട്വന്റിഫോര്‍ അഖിലിന് സമ്മാനിച്ചത്.

Story Highlights : 24 gifted akhil gireesh new cycle for national mountain cycling competition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top