മണികണ്ഠൻ ആചാരിയുടെ വേറിട്ടൊരു വേഷവുമായി ‘രണ്ടാം മുഖം’ പ്രേക്ഷകരിലേക്ക്

കൃഷ്ണജിത്ത് എസ്. വിജയന്റെ സംവിധാനത്തിൽ മണികണ്ഠൻ ആചാരി വളരെ വ്യത്യസ്തമായൊരു ലുക്കിൽ എത്തുന്ന രണ്ടാം മുഖം അടുത്ത മാസം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. യു. കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ.ടി രാജീവും കെ. ശ്രീവര്‍മ്മയും ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം.
അജയ് പി. പോൾ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ മറീന മൈക്കിളും അഞ്ജലി നായരുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സാമൂഹ്യപ്രസക്തിയുള്ള പ്രമേയം ചർച്ച ചെയ്യുന്ന ചിത്രത്തിൽ ഏറെ അഭിനയസാധ്യതയുള്ള കഥാപാത്രത്തെയാണ് മണികണ്ഠൻ ആചാരി അവതരിപ്പിച്ചിരിക്കുന്നത്.
രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിന്‍പുറത്തിന്‍റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന സിനിമ സമ്പൂര്‍ണ്ണ റിയലിസ്റ്റിക് അനുഭവം ആയിരിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടു. കെ. ശ്രീവര്‍മ്മയാണ് രണ്ടാം മുഖത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത്.
Story Highlights :‘Randam Mukham’ is coming to the audience with a different role for Manikandan Achari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here