പാകിസ്താനിൽ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം; 10 ഭീകരരെ വധിച്ച് സൈന്യം

പാകിസ്താനിൽ സൈനിക കേന്ദ്രത്തിന് നേരെ ചാവേർ ആക്രമണം. ട്രെയിൻ റാഞ്ചലിന് പിന്നാലെ പാകിസ്താനിൽ ചാവേറാക്രമണം. 10 ഭീകരരെ വധിച്ചതായി പാക് സൈന്യം. തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ (ടിടിപി) യുമായി ബന്ധമുള്ളതായി സംശയിക്കുന്ന 10 തീവ്രവാദികളെയാണ് വധിച്ചത്.
രാജ്യത്ത് നിന്ന് ഭീകരവാദത്തെ ഇല്ലാതാക്കാൻ സുരക്ഷാ സേനയ്‌ക്കൊപ്പം രാജ്യം നിലകൊള്ളുമെന്ന് പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. 440 യാത്രക്കാരുമായി സഞ്ചരിച്ച ജാഫർ എക്സ്പ്രസ് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആക്രമിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ചാവേർ ആക്രമണം ഉണ്ടായത്.
Read Also: ബംഗ്ലാദേശ് – പാക് ബന്ധം ശക്തമാകുന്നു: ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി
2025 ലെ ആഗോള ഭീകരവാദ സൂചിക റിപ്പോർട്ട് അനുസരിച്ച്, പാകിസ്താനിൽ തീവ്രവാദവുമായി ബന്ധപ്പെട്ട മരണങ്ങളിൽ 45% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2023 ൽ 748 ആയിരുന്നത് 2024 ൽ 1,081 ആയി ഉയർന്നു. ഇത് ആഗോളതലത്തിൽ ഏറ്റവും വലിയ ഉയർന്നതാണ്.
Story Highlights : Suicide attack in Pak’s Khyber-Pakhtunkhwa days after train siege
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here