ലാബിൽ പരിശോധനക്കെത്തിച്ച ശരീരഭാഗങ്ങൾ കൈക്കലാക്കിയ സംഭവം; ആക്രിക്കാരനെതിരെ കേസില്ല

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലാബിൽ പരിശോധനയ്ക്കായി എത്തിച്ച ശരീരഭാഗങ്ങൾ ആക്രിക്കാരൻ കൈക്കലാക്കിയ സംഭവത്തിൽ പൊലീസ് കേസെടുക്കില്ല. മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇതര സംസ്ഥാനക്കാരനായ ആക്രിക്കാരനെ വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സംഭവത്തിൽ മറ്റ് അട്ടിമറിയൊന്നും ഉണ്ടായിട്ടില്ലെന്നും ലാബിന്റെ പടിക്കെട്ടിൽ അലക്ഷ്യമായി കണ്ട സാംപിൾ ആക്രി സാധനങ്ങൾ എന്ന് കരുതി ഇയാൾ കൈക്കലാക്കിയതാണെന്നും പൊലീസ് പറഞ്ഞു.
എന്നാൽ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സാംപിൾ അലക്ഷ്യമായ് പടിക്കെട്ടിൽ വെച്ച് മടങ്ങിയ ജീവനക്കാരനെതിരെ മെഡിക്കൽ കോളജ് അധികൃതർ നടപടി സ്വീകരിച്ചു. ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയകുമാറിനെയാണ് അന്വേഷണ വിധേയായി സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ ലാബിന് വീഴ്ച സംഭവിച്ചിട്ടില്ലന്ന് പാത്തോളജി വിഭാഗം വിഭാഗം മേധാവി ഡോ. ലൈല രാജി പ്രതികരിച്ചിരുന്നു.
Read Also: അബദ്ധത്തിൽ എലിവിഷം കഴിച്ചു; 3 വയസുകാരിക്ക് ദാരുണാന്ത്യം
ആക്രിക്കാരനിൽ നിന്നും കണ്ടെടുത്ത സാംപിൾ പൊലീസ് ലാബിന് തിരികെ നൽകി. സാംപിളിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലന്നും രോഗികൾക്ക് ആശങ്ക വേണ്ടെന്നും ലാബ് അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പാത്തോളജി ലാബിലേക്കും മൈക്രോബയോളജി ലാബിലേക്കുമായി പരിശോധനയ്ക്ക് എത്തിച്ച 17 ശരീര സാംപിളുകളാണ് ആക്രിക്കാരൻ കൈവശപ്പെടുത്തിയത്.
Story Highlights : Incident of taking body parts taken to lab for testing; no case against scrap merchant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here