Advertisement

‘ക്രിമിനലുകളുമായി ചങ്ങാത്തം കൂടരുത്’; പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

March 16, 2025
1 minute Read

പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സേവനമാണ് പ്രധാനമെന്നും അധികാരത്തിന്റെ ശേഷി കാണിക്കലോ സാധാരണക്കാരെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കലോയല്ല പൊലീസിൻറെ കടമയെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സേനയിലെ കൂട്ടായ്മ ശക്തിപ്പെടുത്തണം. അത്യപൂർവ്വം സേനാംഗങ്ങൾ തെറ്റായ രീതിയിൽ പെരുമാറുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടപഴകാൻ പാടുള്ളവരുമായി ഇടപെടുക. ക്രിമിനലുകളുമായി ചങ്ങാത്തം കൂടരുതെന്നും അദ്ദേഹം നിർദേശിച്ചു. അടുത്തകാലത്തായി വലിയതോതിൽ ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നു. ഇതിൽ ഫലപ്രദമായ ഇടപെടലാണ് പൊലീസും എക്സൈസും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രായപൂർത്തിയാകാത്തവരിലേക്ക് പല വഴികളിലൂടെ ലഹരി മാഫിയ കേന്ദ്രീകരിക്കുന്നു. ആ വ്യക്തിയെ ലഹരിയിൽ നിന്ന് മുക്തമാക്കുക എന്നതാണ് കടമ. സിന്തറ്റിക് ലഹരികൾ വലിയതോതിൽ മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. ലഹരിക്കെതിരായ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights : CM Pinarayi Vijayan warns police officers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top