Advertisement

‘സ്റ്റീഫന്‍ നെടുമ്പള്ളി’ റിട്ടേണ്‍സ്! എമ്പുരാന് മുൻപ് ലൂസിഫർ തീയറ്ററുകളിലേക്ക്; വൈറലായി റീറിലീസ് ട്രെയിലർ

March 16, 2025
Google News 1 minute Read

എമ്പുരാന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് സിനിമ ലോകം. മാർച്ച് 27ന് ചിത്രം വേൾഡ് വൈഡ് റിലീസിനെത്തും. എമ്പുരാന്‍ തിയറ്ററുകളിലെത്തുന്നതിന് മുന്‍പ് ആദ്യ ഭാഗമായ ലൂസിഫര്‍ ഒരിക്കല്‍ക്കൂടി തിയറ്ററുകളിലേക്ക് എത്തും. എമ്പുരാന്‍ മാര്‍ച്ച് 27 നാണ് തിയറ്ററുകളില്‍ എത്തുകയെങ്കില്‍ ലൂസിഫര്‍ റീ റിലീസ് ഒരാഴ്ച മുന്‍പ് മാര്‍ച്ച് 20 നാണ്. ഈ തീയതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ റീ റിലീസിനോടനുബന്ധിച്ച് ലൂസിഫറിന്‍റെ ട്രെയ് ലറും പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍.

മോഹൻലാൽ റീറിലീസ് ട്രെയിലർ പങ്കുവച്ചിട്ടുണ്ട്. എമ്പുരാൻ റിലീസിന് ഒരാഴ്ച മുൻപായി മാർച്ച് 20ന് ലൂസിഫർ തിയറ്ററിലെത്തുമെന്നാണ് വിവരം. 2.01 മിനിറ്റ് ദൈർഘ്യമുളള പുതിയ ട്രെയിലർ വൈറലാണ്. മലയാളത്തില്‍ സമീപകാലത്ത് പല റീ റിലീസുകളും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു സീക്വലിന് മുന്‍പ് ഇത്തരത്തിലൊരു റീ റിലീസ് സംഭവിക്കുന്നത് ആദ്യമായാണ്. ഇന്ത്യയ്ക്ക് പുറത്ത് വിദേശ മാര്‍ക്കറ്റുകളിലും റീ റിലീസ് ഉണ്ട്.

അതേസമയം, എമ്പുരാന്‍റെ ഫസ്റ്റ് ‍ഡേ ഫസ്റ്റ് ഷോ മാര്‍ച്ച് 27 ന് പുലര്‍ച്ചെ 6 മണിക്ക് ആണ്. നിലവില്‍ മൂന്ന് നിര്‍മ്മാതാക്കളാണ് ചിത്രത്തിന്. ആശിര്‍വാദ് സിനിമാസിനും ലൈക്ക പ്രൊഡക്ഷന്‍സിനുമൊപ്പം ശ്രീ ഗോകുലം മൂവീസ് കൂടി എത്തിയതോടെയാണ് റിലീസ് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ മാറിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എമ്പുരാന്‍ 27 ന് എത്തും.

Story Highlights : lucifer re-release trailer viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here