Advertisement

‘SFIയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ദുർബലപ്പെടുത്താൻ കോൺഗ്രസും KSUവും ശ്രമിക്കുന്നു’; എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ്

March 16, 2025
1 minute Read

എസ്എഫ്ഐയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ദുർബലപ്പെടുത്താൻ കോൺഗ്രസും കെഎസ്‌യുവും ശ്രമിക്കുന്നുവെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്. ലഹരി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് വലതുപക്ഷത്തിന്റെ ശ്രമം.

എസ്എഫ്ഐക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. കേരളത്തിലെ ക്യാമ്പസുകളിലും യുവാക്കൾക്കിടയിലും ലഹരി എത്തിക്കുന്നത് കെഎസ്‌യു. കോൺഗ്രസ് നേതൃത്വത്തിൽ ഗൂഡ പദ്ധതിയാണ് തയ്യാറാക്കിയതെന്നും ശിവപ്രസാദ് ആരോപിച്ചു.

നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലഹരി വസ്തുക്കളുമായി പിടിയിലായി. ഉപയോഗിച്ചതിന് അല്ല, മറിച്ച് വൻതോതിൽ കൈവശം വയ്ക്കുകയും വിപണനം നടത്തുകയും ചെയ്തതിനാണ് ഇവർ അറസ്റ്റിലായത്. കെഎസ്‌യുവിനെ പിരിച്ചുവിടണോയെന്ന് ബന്ധപ്പെട്ടവർ ആലോചിക്കണം.

കെഎസ്‌യുവിനെ പിരിച്ചുവിടണമെന്ന് ഞങ്ങൾ പറയില്ല. ഒരു വിദ്യാർത്ഥി സംഘടനയെയും പിരിച്ചുവിടാൻ എസ്എഫ്ഐ ആവശ്യപ്പെടില്ല. രാഷ്ട്രീയ ആരോപണങ്ങളുടെ ഗുണഭോക്താക്കൾ കോൺഗ്രസാണ്. എറണാകുളം മഹാരാജാസിൽ കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിക്ക് മർദ്ദനമേറ്റ സംഭവം ലഹരി പങ്കിടുന്നതിൽ ഉണ്ടായ തർക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എസ്എഫ്ഐ വ്യക്തമാക്കി.

Story Highlights : SFI Against Congress and KSU

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top