വെള്ളിമാട്കുന്നില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാളുടെ മൂക്കിന്റെ എല്ല് പൊട്ടി

കോഴിക്കോട് വെള്ളിമാട്കുന്നില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഒരു വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി. അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. വെള്ളിമാട്കുന്ന് JDT കോളജിലെ വിദ്യാര്‍ത്ഥിയായ അഹമ്മദ് മുജ് തബക്ക് ഗുരുതരമായി പരുക്കേറ്റത്. 13 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തു. ചേവായൂര്‍ പൊലീസിന്റേതാണ് നടപടി.
വെള്ളിയാഴ്ചരാത്രിയില്‍ ഒരു ഹോട്ടലിന് മുന്നിലാണ് സംഘര്‍ഷമുണ്ടായത്. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദ് റിബാസ്, ഷാഹിന്‍ , നിഹാല്‍ , മുഹമ്മദ് യാസിര്‍ , എജാസ് അഹമ്മദ് എന്നി 5 വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പരുക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സയിലാണ്.
Story Highlights : Student fight at Kozhikode Vellimadukunnu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here