വീണ്ടും ഒന്നാമതായി കേരളം; രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തില്‍

രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് എ എ റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി ശ്രീമതി സാവിത്രി താക്കൂര്‍ പറഞ്ഞു.
ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി 1000 കുട്ടികള്‍ക്ക് 32 എന്ന നിലയിലാണ്. എന്നാല്‍ കേരളത്തില്‍ ആയിരം കുട്ടികള്‍ക്ക് എട്ടു കുട്ടികള്‍ എന്ന നിലയിലാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശില്‍ 51, ഉത്തര്‍പ്രദേശില്‍ 43, രാജസ്ഥാന്‍ 40, ഛത്തീസ്ഗഡ് 41, ഒഡീഷ 39, ആസാം 40 എന്നിങ്ങനെയാണ് ശിശു മരണനിരക്കുകള്‍.
കാലാകാലങ്ങളായി ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ച ജനപക്ഷ നയങ്ങളുടെ തുടര്‍ച്ചയാണ് ഈ നേട്ടമെന്നും സ്ത്രീകളെയും കുട്ടികളെയും പ്രത്യേക വിഭാഗമായി പരിഗണിച്ചു കൊണ്ടുള്ള ആരോഗ്യ സംവിധാനം ലോകത്തിനു തന്നെ മാതൃകയാണെന്ന് കാണിക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ഈ കണക്കുകള്‍ എന്ന് എ എ റഹീം എംപി അഭിപ്രായപ്പെട്ടു.
Story Highlights : Kerala has the lowest infant mortality rate in the country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here