ക്യാപിറ്റല്‍സില്‍ ഞാന്‍ ഒരു മനുഷ്യനായും ക്രിക്കറ്ററായും വളര്‍ന്നു, ടീമിനെ നയിക്കാന്‍ സജ്ജം-അക്‌സര്‍ പട്ടേല്‍

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പുതിയ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടതിന് പിന്നാലെ അക്‌സര്‍പട്ടേലിന്റെ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. ഈ ടീമിനെ മുന്നോട്ട് നയിക്കാന്‍ എനിക്ക് ആത്മവിശ്വാസം തോന്നുന്നു. ക്യാപ്റ്റനായി നിയമിതനായതിനെ അഭിസംബോധന ചെയ്ത് ക്യാപിറ്റല്‍സിനൊപ്പമുള്ള തന്റെ കാലയളവില്‍ ഒരു ക്രിക്കറ്റ് കളിക്കാരനായും മനുഷ്യനായും താന്‍ വളര്‍ന്നുവെന്ന് അക്‌സര്‍ പറഞ്ഞു. അന്താരാഷ്ട്ക മാധ്യമമായ ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോക്ക് നല്‍കിയ പ്രസ്താവനയില്‍ അക്‌സര്‍ പട്ടേല്‍ വിശദീകരിച്ചു. ‘ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ ബഹുമാനമുണ്ട്. എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് ഞങ്ങളുടെ ഉടമകളോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും അഗാധമായ നന്ദിയുള്ളവനാണ്. മെഗാ ലേലത്തില്‍ ഞങ്ങളുടെ പരിശീലകരും സ്‌കൗട്ടുകളും മികച്ച പ്രകടനം കാഴ്ചവച്ചു. ഐപിഎല്‍ മത്സരങ്ങള്‍ക്കായി ഡല്‍ഹി ക്യാപില്‍സ് ഒരുങ്ങിക്കഴിഞ്ഞതായും അക്‌സര്‍ വിശദീകരിച്ചു.
ഇതുവരെ ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ പരിശീലകനെയും ക്യാപ്റ്റനെയും മാറ്റിയതിലൂടെ ഈ സീസണിലെങ്കിലും കിരീടം നേടുകയെന്ന ലക്ഷ്യമാണ് ഡല്‍ഹിക്ക്. 2024-സീസണില്‍ കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 446 റണ്‍സ് ആണ് ആ സീസണില്‍ പന്ത് നേടിയത്. 2021 എഡിഷനിലാണ് ഡല്‍ഹി അവസാനമായി ആദ്യ നാലില്‍ എത്തിയത്, 2020 ല്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണ പ്രധാന മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ടീം മാനേജ്‌മെന്റ്. അക്‌സര്‍ പട്ടേലിനെ ക്യാപ്റ്റനായി നിയമിച്ചതിന് പുറമെ ഹേമാങ് ബദാനി മുഖ്യ പരിശീലകനാകും. ബാാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സണ്‍ ആയിരിക്കും മെന്ററായി പ്രവര്‍ത്തിക്കുക.
Story Highlights: Ready to lead the team – Axar Patel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here