Advertisement

SKN 40 ജനകീയ യാത്ര; സംസ്ഥാന പര്യടനം ഇന്ന് തിരുവനന്തപുരത്ത്

March 17, 2025
2 minutes Read

SKN 40 സംസ്ഥാന പര്യടനം ഇന്ന് തിരുവനന്തപുരത്ത്. ശംഖുമുഖത്ത് നിന്നും മോർണിംഗ് ഷോയോട് കൂടി തിരുവനന്തപുരത്തെ യാത്ര ആരംഭിക്കും. KSRTC ഓപ്പൺ ഡബിൾ ഡെക്കർ ബസിൽ പ്രമുഖർ ട്വന്റി ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർക്കൊപ്പം ചേരും. മോർണിംഗ് ഷോയ്ക്ക് ശേഷം കോവളം,വിഴിഞ്ഞം മേഖലകളിൽ യാത്ര എത്തും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും സന്ദർശിക്കുന്നുണ്ട്.

ഉച്ചയ്ക്ക് 2.30 യോടെ നെയ്യാറ്റിൻകര നിംസിൽ എത്തുമ്പോൾ പ്രത്യേക ലഹരി വിരുദ്ധ പരിപാടി യാത്രയുടെ ഭാഗമാകും. വൈകിട്ട് കളിയിക്കവിളയിൽ നടക്കുന്ന ‘നാട്ടുകൂട്ടം’ പ്രത്യേക പരിപാടിയിൽ ‘കരമന കളിയിക്കവിള റോഡ് വികസനം അസാധ്യമോ’ എന്ന വിഷയത്തിൽ ചർച്ച നടക്കും. രാത്രി 8.30 ന് കാട്ടാക്കടയിൽ നിന്നുള്ള പ്രൈം ടൈം വിത്ത്‌ SKN ഷോയോട് കൂടി യാത്രയുടെ ആദ്യ ദിവസം സമാപിക്കും.

ഇന്നലെ ആരംഭിച്ച യാത്രക്ക് ആവേശോജ്വല തുടക്കമാണ് ലഭിച്ചത്. മാധ്യമ രംഗത്ത് എസ്കെഎൻ 40 വർഷം പിന്നിടുന്ന വേളയിലാണ് ട്വൻ്റിഫോറും ഫ്ലവേഴ്സും ചേർന്ന് ജനകീയ യാത്ര സംഘടിപ്പിക്കുന്നത്. കവടിയാറിൽ നിന്ന് വാഹന റാലിയോടെയാണ് കേരള യാത്രക്ക് തുടക്കമായത്. കേരളത്തിന്റെ നഗര, ഗ്രാമങ്ങളിലൂടെ കടന്ന് പോകുന്ന പര്യടനത്തിലൂടെ നാടിന്റെ മുക്കിലും മൂലയിലും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം.

Story Highlights : SKN 40 Janakeeya Yatra in Thiruvananthapuram today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top