Advertisement

റീൽസ് ട്രെൻഡാകാൻ ‘എവരിഡേ’ ; ആലപ്പുഴ ജിംഖാനയിലെ ആദ്യ ഗാനമെത്തി

March 17, 2025
3 minutes Read

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലിൻ ഗഫൂർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആലപ്പുഴ ജിംഖാനയിലെ ആദ്യ ഗാനമെത്തി. വിഷ്ണു വിജയ് ഈണമിട്ടിരിക്കുന്ന ‘എവരിഡേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സജിത്ത് ഹെഗ്‌ഡെയാണ്. തല്ലുമാലയെന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു വിജയ്‌യും ഖാലിദ് റഹ്‌മാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന എന്നതും ശ്രദ്ധേയമാണ്.

സ്പോർട്ട്സ് കോമഡി സ്വഭാവത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തിൽ നസ്ലിനൊപ്പം ഗണപതി, ലുക്ക്മാൻ അവറാൻ, അനഘ രവി, സന്ദീപ് പ്രദീപ്, നോയ്‌ല ഫ്രാൻസി, ശിവ ഹരിഹരൻ, ഫ്രാങ്കോ ഫ്രാൻസിസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. അമേച്വർ ബോക്സിങ് മത്സരത്തിലേർപ്പെടുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ് ഹാസ്യത്തിന്റെ മേമ്പൊടിയിൽ ആലപ്പുഴ ജിംഖാന പറയുന്നത്.

ചിത്രത്തിനുവേണ്ടി നസ്ലിനടക്കമുള്ള അഭിനേതാക്കൾ നടത്തിയ ബോഡി ട്രാൻസ്ഫർമേഷന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പ്ലാൻ ബി മോഷൻ പിക്‌ചേഴ്‌സിൻ്റെയും റീലിസ്‌റ്റിക്ക് സ്റ്റുഡിയോസിൻ്റെയും ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ആലപ്പുഴ ജിംഖാന ഏപ്രിൽ 3 ന് തിയറ്ററുകളിലെത്തും.

ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് നിഷാദ് യൂസഫാണ്‌. ചിത്രത്തിന്റെ ട്രെയ്‌ലർ ഇതുവരെ റിലീസ് ചെയ്തിട്ടില്ല എങ്കിലും ദേശീയ തലത്തിൽ ശ്രദ്ധയും സാമ്പത്തിക വിജയവും നേടിയ തല്ലുമാല, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾ ചെയ്ത ഖാലിദ് റഹ്‌മാനും നസ്ലിനും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന ഹൈപ്പ് കേരളത്തിന് പുറത്തും ആലപ്പുഴ ജിംഖാനക്കുണ്ട്.

Story Highlights : The latest reel sensation is here ; The first song from Alappuzha Gymkhana has arrived

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top