Advertisement

വീട്ടിൽ കഞ്ചാവ് കച്ചവടം; പൊലീസെത്തും മുമ്പ് ഇറങ്ങിയോടി, പാലക്കാട് 50 കാരി പിടിയിൽ

March 18, 2025
Google News 2 minutes Read

വീട്ടിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന 50 കാരി പിടിയിൽ. പാലക്കാട് മണ്ണാർക്കാട് തൈങ്കര ചിറപടം വീട്ടിൽ സൂക്ഷിച്ച ഏകദേശം 5 കിലോ ഓളം വരുന്ന കഞ്ചാവ് മണ്ണാർക്കാട് ഡാൻസ് ഓഫ് കോഡ് പിടികൂടി. ചിറപ്പാടം സ്വദേശിനി വടക്കേപ്പുറം വീട്ടിൽ ഭാനുമതിയുടെ വീട്ടിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാൽ റെയ്‌ഡ് സമയത്ത് ഭാനുമതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. പൊലീസ് വരുന്ന വിവരമറിഞ്ഞ് ഭാനുമതി വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഭാനുമതിയുടെ വീട്ടിലെത്തിയാണ് ഇടപാടുകാർ കഞ്ചാവ് വാങ്ങിയിരുന്നതെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Story Highlights : 5kg ganja seized from home lady arrested in palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here