മെസിയില്ലാത്തതില്‍ ആരാധകര്‍ക്ക് നിരാശ; ബ്രസീലുമായുള്ള മത്സരത്തില്‍ വിജയം ‘നിര്‍ണായകം’

ലോക കപ്പ് യോഗ്യതക്കുള്ള അര്‍ജന്റീനിയന്‍ ടീമില്‍ മെസിയുള്‍പ്പെടാത്തതില്‍ ആരാധകര്‍ക്ക് നിരാശ. മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍മയാമിക്കായി കളിക്കുന്ന മെസിക്ക് അറ്റ്‌ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്. മെസി ദേശീയ ടീമിനൊപ്പം ചേരില്ലെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് എത്തിയത്. ഇതോടെ കടുത്ത നിരാശയാണ് ആരാധകര്‍ പങ്കുവെക്കുന്നത്. ഈ മാസം 22ന് യുറുഗ്വായുമായും 26 ന് ബ്രസിലൂമായിട്ടാണ് അര്‍ജന്റീനയുടെ മത്സരം. ലോക കപ്പ് യോഗ്യതക്കായി ലാറ്റിനമേരിക്കയില്‍ നിന്നുള്ള ടീമുകളെടുത്താല്‍ പോയിന്റ് നിലയില്‍ മുന്നില്‍ നില്‍ക്കുന്നത് അര്‍ജന്റീന തന്നെയാണ്. പന്ത്രണ്ട് മത്സരങ്ങളില്‍ നിന്നായി 25 പോയിന്റ് ആണ് നിലവില്‍ അര്‍ജന്റീനക്കുള്ളത്. 20 പോയിന്റുമായി യുറുഗ്വായ് ആണ് തൊട്ടുപിന്നിലുള്ളത്. പതിനെട്ട് പോയിന്റുള്ള ബ്രസീല്‍ അഞ്ചാം സ്ഥാനത്താണെങ്കിലും ബ്രസീലുമായുള്ള ഏത് മത്സരവും അര്‍ജന്റീന ആരാധകരെ സംബന്ധിച്ച് വിജയമല്ലാതെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ മെസിയുടെ അഭാവത്തില്‍ നിരാശയിലാണ് അവര്‍. അര്‍ജന്റീനയുടെ ജഴ്‌സിയില്‍ മെസിയുടെ പ്രകടനം കാണാനും മെസി ഗോള്‍ അടിക്കാനും ഏറെ ആഗ്രഹിക്കുന്നുണ്ട് ആരാധകര്‍. ഇക്കാര്യം സൂചിപ്പിച്ചുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
Story Highlights: Argentina squad for World Cup Qualifying matches
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here