കോഴിക്കോട് കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് മദ്യലഹരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. യാസറാണ് ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്.യുവതിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മദ്യ ലഹരിയിലായിരുന്ന യുവാവ് ഭാര്യയേയും ,ഭാര്യ മാതാവിനെയും ഭാര്യ പിതാവിനെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
Read Also:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കൊല്ലത്ത് 27-കാരൻ അറസ്റ്റിൽ
വെട്ടേറ്റ അബ്ദുറഹ്മാനെയും മെഡിക്കൽ കോളേജിലും ഭാര്യ ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഏറെക്കാലമായി കുടുംബവഴക്ക് നിലനിൽക്കുന്നുണ്ടായിരുന്നു.യാസറിൻ്റെ ഭാഗത്ത് നിന്ന് ഷിബിലയ്ക്ക് നിരന്തരം ഫോണിലൂടെയും, വാട്സ് ആപ്പിലൂടെയും ഭീഷണിയുണ്ടായിരുന്നു .ഇത് സംബന്ധിച്ച് കഴിഞ്ഞ മാസം 28 ന് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് ഗൗരവത്തിൽ എടുത്തില്ലെന്നും പരാതി ഉയരുന്നുണ്ട്.യാസർ ലഹരിക്ക് അടിമയാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്.പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : Husband hacks wife to death over family dispute in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here