കോഴിക്കോട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി 2000 രൂപക്ക് പെട്രോൾ അടിച്ച് കാറുമായി കടന്നുകളഞ്ഞു

കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് കുടുംബവഴക്കിനെ തുടർന്നുണ്ടായ ആക്രമണത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ. പ്രതി യാസിർ ബാലുശ്ശേരി എസ് സ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പിൽ നിന്നും 2000 രൂപക്ക് പെട്രോൾ അടിച്ച് പണം നൽകാതെ കാറുമായി കടന്നു കളഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
യാസിർ ഇതേ കാറിലെത്തിയാണ് ഭാര്യയെയും ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടി രക്ഷപ്പെട്ടത്. താമരശ്ശേരിയിൽ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ ആഷിഖിന്റെ ഉറ്റ സുഹൃത്താണ് പ്രതി യാസിർ. കെഎല്‍ 57 എക്സ് 4289 എന്ന നമ്പറിലുള്ള ആള്‍ട്ടോ കാറിലാണ് പ്രതി രക്ഷപ്പെട്ടത്. കാറിന്റെ മുൻവശത്തെ ചില്ല് പൊട്ടിയിട്ടുണ്ട്. കൃത്യം നടന്ന് ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് കാറിൽ പെട്രോൾ അടിക്കാനായി പമ്പിൽ എത്തിയത്.
Read Also: കോഴിക്കോട് കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
നിലവിൽ പ്രതിയെ ലൊക്കേറ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയെ കണ്ടെത്തുന്നതിനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്. ഭാര്യ ഷിബിലയെയാണ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത്. യുവതിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്രമണത്തിൽ ഷിബിലയുടെ മാതാവിനും പിതാവിനും പരുക്കേറ്റു .
വെട്ടേറ്റ അബ്ദുറഹ്മാനെയും മെഡിക്കൽ കോളേജിലും ഭാര്യ ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഏറെക്കാലമായി കുടുംബവഴക്ക് നിലനിൽക്കുന്നുണ്ടായിരുന്നു.യാസറിൻ്റെ ഭാഗത്ത് നിന്ന് ഷിബിലയ്ക്ക് നിരന്തരം ഫോണിലൂടെയും,വാട്സാപ്പിലൂടെയും ഭീഷണിയുണ്ടായിരുന്നു .ഇത് സംബന്ധിച്ച് കഴിഞ്ഞ മാസം 28 ന് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് ഗൗരവത്തിൽ എടുത്തില്ലെന്നും പരാതി ഉയരുന്നുണ്ട്.
Story Highlights : Kozhikode Shibin Murder case police intensify search for accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here