കൊച്ചിയിൽ DYFI നേതാവിന് നേരെ കഞ്ചാവ് മാഫിയയുടെ ഭീഷണി

കൊച്ചിയിൽ കഞ്ചാവ് മാഫിയ യുവാക്കളെ ഭീഷണിപ്പെടുത്തി. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെയാണ് വധഭീഷണി ഉണ്ടായത്. വീഡിയോ ദൃശ്യങ്ങൾ 24 ന് ലഭിച്ചു. തിരുനായാത്തോട് ക്ഷേത്ര പരിസരത്ത് കഴിഞ്ഞദിവസം 4 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
ഇതിന് പിന്നാലെയാണ് കഞ്ചാവ് മാഫിയ പ്രദേശത്ത് എത്തി യുവാക്കളെ ഭീഷണിപ്പെടുത്തിയത്. കത്തി വീശിയായിരുന്നു ഭീഷണി. വിവിധ ബൈക്കുകളിൽ എത്തിയ ലഹരി സംഘം പ്രദേശത്തെ യുവാക്കളുമായി വാക്കേറ്റം ഉണ്ടായി. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. മർദിക്കാൻ ശ്രമിച്ചു. പൊലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു.
Story Highlights : Kochi DYFI Leader Attacked by Drug Mafia
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here