Advertisement

സാമ്പത്തിക തര്‍ക്കം: മലപ്പുറത്ത് സുഹൃത്തിനെ ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തി അസം സ്വദേശി

March 20, 2025
2 minutes Read
assam man killed friend in Malappuram

സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തി. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരിയിലാണ് സംഭവം. അസം സ്വദേശിയായ അഹദുല്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. പ്രതി ഗുല്‍ജാര്‍ ഹുസൈനെ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ഗുഡ്‌സ് ഓട്ടോറിക്ഷ കൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നു. (assam man killed friend in Malappuram)

രാത്രി 10.15 ഓടെ കീഴ്‌ശേരിയിലെ സ്‌കൂളിന് സമീപം വെച്ചായിരുന്നു സംഭവം. ദീര്‍ഘകാലമായി കൊണ്ടോട്ടി, കീഴ്‌ശ്ശേരി മേഖലയില്‍ താമസിക്കുന്നവരാണ് അസം സ്വദേശികളായ അഹദുല്‍ ഇസ്ലാമും ഗുല്‍ജാര്‍ ഹുസൈനും. ഇരുവരും തമ്മില്‍ ചീട്ടുകളിയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കം ഉണ്ടായിരുന്നു. ഇന്നലെ രാത്രി പണത്തെ ചൊല്ലി അഹദുല്‍ ഗുല്‍ജാറിനെ മര്‍ദ്ദിച്ചു. ഈ ദേഷ്യത്തില്‍ നടന്നു പോവുകയായിരുന്ന അഹദുല്‍ ഇസ്ലാമിനെ തന്റെ ഗുഡ്‌സ് ഓട്ടോറിക്ഷ കൊണ്ട് പ്രതി ഗുല്‍ജാര്‍ ഇടിച്ചു വിഴുത്തുകയായിരുന്നു. പിന്നീട് ദേഹത്തിലൂടെ വാഹനം കയറ്റിയിറക്കി. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പുലര്‍ച്ചയോടെ കൊണ്ടോട്ടി പോലീസ് അരീക്കോട് വാവൂരില്‍ നിന്ന് പിടികൂടി.

Read Also: അഴിക്കുന്തോറും മുറുകുന്ന കരുവന്നൂർ; സിപിഐഎമ്മിന് വീണ്ടും തലവേദനയായി ഉന്നത നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇ ഡി നീക്കം

വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി 15വര്‍ഷത്തോളമായി കേരളത്തില്‍ കുടുംബമായാണ് താമസം. അഹദുല്‍ ഇസ്ലാമിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Story Highlights : assam man killed friend in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top