Advertisement

അയാള്‍ എത്തി.. ‘ഖുറേഷി അബ്രാം’! എമ്പുരാന്‍ ട്രെയിലർ നേരത്തെ എത്തി,മണിക്കൂറുകള്‍ക്കകം മില്യണ്‍ വ്യൂസ്

March 20, 2025
Google News 1 minute Read

പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്നലെ അര്‍ധരാത്രിയിലാണ് അപ്രതീക്ഷിതമായി ട്രെയിലര്‍ ഇറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റ യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ഇന്ന് ഉച്ചയ്ക്ക് 1.08ന് ട്രെയിലര്‍ പുറത്തിറങ്ങുമെന്നായിരുന്നു പൃഥ്വിരാജ് ഉൾപ്പെടെ അറിയിച്ചതും.എന്നാൽ ഇന്നലെ അര്‍ധരാത്രിയാണ് ട്രെയിലര്‍ ഇറങ്ങിയതെങ്കിലും ഇതിനോടകം പത്ത് ലക്ഷത്തിലേറെ പേരാണ് കണ്ടത്.

ഇന്ന് ഉച്ചയ്ക്ക് 1:08ന് ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ ട്രെയിലർ റിലീസ് ചെയ്യുന്ന സമയവുമായി ബന്ധപ്പെട്ടും പ്രേക്ഷകർക്കിടയില്‍ ചർച്ച ആരംഭിച്ചിരുന്നു.

ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ കമ്പനികള്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ മാര്‍ച്ച് 27നാണ് ആഗോള റിലീസിനെത്തുന്നത്. ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്.

ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

Story Highlights : L2E Empuraan Trailer Released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here