Advertisement

‘യുഡിഎഫ് ആയിരുന്നു ഭരിച്ചത് എങ്കിൽ ആശമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുമായിരുന്നു, സമൂഹം ആശാവർക്കർമാരുടെ കൂടെയാണ്’: പി കെ കുഞ്ഞാലി കുട്ടി

March 20, 2025
Google News 1 minute Read

സർക്കാരിന് സാമ്പത്തിക പ്രശനമുണ്ടെങ്കിൽ വഴി സർക്കാർ കണ്ടെത്തണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ്നെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. യു ഡി എഫ് അധികാരത്തിൽ വന്നാൽ ആശ മാരുടെ ആവശ്യങ്ങൾ അംഗീകരിക്കും.

പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. ആശാവർക്കർമാരെ 38 ദിവസം കഴിഞ്ഞാണ് ചർച്ചക്ക് പോലും കഷണിച്ചത്. സമരത്തിന് ഉള്ളത് ഒരാൾ ആണെങ്കിലും ആവശ്യം ന്യായമാണോ എന്നാണ് നോക്കേണ്ടതെന്നും അദ്ദേഹം വിമർശിച്ചു.

മന്ത്രിക്ക് അപ്പോയിന്മെന്റ് കിട്ടാത്തതിന്റെ കാരണം അതനുസരിച്ച് നോക്കാത്തത് കൊണ്ട്. സംഭവത്തെ നിസ്സാരമായാണ് സർക്കാർ കാണുന്നത്.പട്ടിണി സമരമാണ് നടത്തുന്നത്. പ്രതിപക്ഷം സമരത്തിന് എല്ലാ രീതിയിലും പിന്തുണ നൽകുന്നുണ്ട്.ഗവൺമെന്റ് വഴി കണ്ടുപിടിക്കണം.

38 ദിവസം കഴിഞ്ഞിട്ട് ആണ് ചർച്ചയ്ക്ക് പോലും വിളിച്ചത്.ന്യായമായ ശമ്പളം കൊടുക്കുക എന്നത് ഒഴിവാക്കാൻ കഴിയാത്ത കാര്യം. ആദ്യഘട്ടത്തിൽ തന്നെ ചർച്ചയ്ക്ക് വിളിക്കാമായിരുന്നു. ഇത് മോശമായ ഒരു സമീപനമാണ്.

സമൂഹം ആശാവർക്കർമാരുടെ കൂടെയാണ്.കേന്ദ്രമന്ത്രിയുടെ അപ്പോയിൻമെന്റ് കിട്ടിയില്ല എന്നു പറയുന്നത് തന്നെ മോശമല്ലേ. യുഡിഎഫ് ആയിരുന്നു ഭരിച്ചത് എങ്കിൽ ആശ വർക്കർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : P K Kunhalikutty on Ashaworkers strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here