Advertisement

ഐ.പി.എല്‍ പൂരം കാണാം ബിഗ് സ്‌ക്രീനില്‍; പാലക്കാട്ടും കൊച്ചിയിലും ബി.സി.സി.ഐയുടെ ഫാന്‍ പാര്‍ക്ക്

March 21, 2025
2 minutes Read

ഐപിഎൽ മത്സരങ്ങളോടനുബന്ധിച്ച് എറണാകുളത്തും പാലക്കാടും ഫാൻ പാർക്കുകൾ സംഘടിപ്പിച്ച്‌ ബിസിസിഐ. നാളെയും മറ്റന്നാളും കലൂർ ജവഹർലാൽ സ്റ്റേഡിയത്തിന്റെ പരിസരങ്ങളിൽ ഫാൻ പാർക്ക് ഉണ്ടാകും. അടുത്തയാഴ്ച പാലക്കാട് കോട്ടയിൽ ആകും ഫാൻ പാർക്ക് ഉണ്ടാവുക. ക്രിക്കറ്റ് ആരാധകർക്ക് ഒന്നിച്ചുകൂടി വലിയ സ്ക്രീനിൽ കളി കാണുവാൻ കഴിയും.

തീർത്തും സൗജന്യമായാണ് ഫാൻപാർക്കുകൾ സംഘടിപ്പിക്കുന്നത്. കുടിവെള്ളം അടക്കം അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടാകും. ഐപിഎല്ലിനോട് അനുബന്ധിച്ച് രാജ്യത്ത് 50 നഗരങ്ങളിൽ ആയാണ് പാൻ പാർക്കുകൾ സംഘടിപ്പിക്കുന്നത്. ഐപിഎല്ലിന്റെ സ്പോൺസർമാർ മുഖേന ചില വിനോദ പ്രോത്സാഹനങ്ങളും ഫാൻ പാർക്കിൽ ഉണ്ടാകും.

Story Highlights : BCCI’s fan parks in Palakkad and Kochi IPL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top