ഇന്ന് ഞെട്ടല്‍ വേണ്ട; സ്വര്‍ണവില ഇടിഞ്ഞു

റെക്കോര്‍ഡ് ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് ഇന്ന് 40 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8270 ആയി. ഒരു പവന്‍ സ്വര്‍ണത്തിന് 66,160 രൂപയും നല്‍കേണ്ടി വരും. (Kerala gold price falls March 21)
തുടര്‍ച്ചായി നാല് ദിവസത്തെ വന്‍ മുന്നേറ്റത്തിനൊടുവിലാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞിരിക്കുന്നത്. ഈ മാസം മാത്രം ഒരു പവന് കൂടിയത് 2,960 രൂപയാണ്. ട്രംപിന്റെ നികുതി നയങ്ങളിലെ ആശങ്കയാണ് സ്വര്‍ണ വിലക്കയറ്റത്തിന് കാരണമാകുന്നത്. കാനഡയുമായുള്ള ട്രംപിന്റെ താരിഫ് കടുംപിടുത്തത്തില്‍ അമേരിക്കന്‍ ഓഹരി വിപണി കടുത്ത തിരിച്ചടി കഴിഞ്ഞ ദിവസം നേരിടുകയും ചെയ്തിരുന്നു. പിന്നീട് ഇറക്കുമതി ചുങ്കം 50 ശതമാനത്തില്‍ നിന്ന് 25 ആയി നിശ്ചയിച്ചിരുന്നു.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
Story Highlights : Kerala gold price falls March 21
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here