Advertisement

പ്രതിഷേധം കടുപ്പിക്കാൻ ആശാവർക്കർമാർ; കൂട്ട ഉപവാസം ഇരിക്കും

March 22, 2025
Google News 2 minutes Read

പ്രതിഷേധം കടുപ്പിച്ച് ആശാവർക്കേഴ്സ്. ആശമാർ സെക്രട്ടറിയേറ്റിന് കൂട്ട ഉപവാസമിരിക്കും. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസം ഇരിക്കുന്നത്. ഈമാസം ഇരുപത്തിനാലിന് ആശാ വർക്കർമാർ കൂട്ട ഉപവാസം ഇരിക്കുക. ആശാവർക്കർമാരുടെ സമരം 41-ാം ദിവസത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെയാണ് കൂട്ട ഉപവാസത്തിന് ആശമാർ നീങ്ങുന്നതിന്.

അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല സമരവും തുടരുന്നുണ്ട്. ഓണറേറിയ വർധന, വിരമിക്കൽ ആനുകൂല്യം എന്നിവയാണ് സമരത്തിന്റെ ഇപ്പോഴത്തെ ആവശ്യം. ഓണറേറിയം വർദ്ധിപ്പിച്ച് 21000 രൂപയാക്കുക. വിരമിക്കൽ ആനുകൂല്യം 5 ലക്ഷം ആക്കി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 41 ദിവസം മുൻപ് ആശമാർ സമരം ആരംഭിച്ചത്. സമരത്തിന്റെ അടുത്ത ഘട്ടമായ നിരാഹാര സമരം തുടരുകയാണ്.

Story Highlights : ASHA workers taking protest next level, Mass fasting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here