Advertisement

‘സമരം യന്ത്രത്തിനെതിരായിട്ടല്ല; തടഞ്ഞത് ഇതര സംസ്ഥാന തൊഴിലാളികളെ വെച്ച് ലോഡ് ഇറക്കുന്നത്’; വിശദീകരണവുമായി CITU

March 22, 2025
2 minutes Read

പാലക്കാട് കുളപ്പുള്ളിയിൽ കയറ്റിറക്ക് യന്ത്രത്തിന് എതിരായ കുടിൽകെട്ടി സമരത്തിൽ വിശദീകരണവുമായി സിഐടിയു. ഇതര സംസ്ഥാന തൊഴിലാളികളെ വെച്ച് സിമന്റ് ലോഡ് ഇറക്കുന്നതാണ് തടഞ്ഞതെന്നാണ് സിഐടിയു പ്രതികരണം. യന്ത്രത്തിൽ നിന്ന് സിമന്റ് ചാക്കുകൾ തൊഴിലാളികൾ തലച്ചുമടായി മാറ്റുന്ന ദൃശ്യങ്ങൾ സിഐടിയു പുറത്തുവിട്ടു.

യന്ത്രത്തിനെതിരായിട്ടല്ല സമരമെന്ന് സിഐടിയു നേതാക്കൾ പറയുന്നു. കയറ്റിറക്ക് യന്ത്രം തള്ളി മാറ്റാൻ തന്നെ കുറച്ചധികം തൊഴിലാളികളുടെ ശ്രമം വേണമെന്ന് നേതാക്കൾ പറയുന്നു. കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനാൽ തൊഴിൽ നഷ്ടമുണ്ടായെന്ന് ആരോപിച്ച് പ്രകാശ് സ്റ്റീൽസ് ആൻഡ് സിമന്റ്സ് എന്ന സ്ഥാപനത്തിന് മുൻപിൽ നാലുദിവസമായി സിഐടിയു കുടിൽകെട്ടി സമരം നടത്തിവരികയായിരുന്നു.

Read Also: യന്ത്രത്തിൽ നിന്ന് സിമന്റ് ചാക്കുകൾ തൊഴിലാളികൾ തലച്ചുമടായി മാറ്റുന്ന ദൃശ്യങ്ങൾ സിഐടിയു പുറത്തുവിട്ടു

മൂന്ന് മാസം മുൻപായിരുന്നു കയറ്റിറക്ക് യന്ത്രം എത്തിച്ചിരുന്നത്. യന്ത്രം കൊണ്ടുവന്നതോടെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന ചർച്ച സിഐടിയുവിൽ നിന്ന് ഉയർന്നുവന്നു. എന്നാൽ രണ്ട് പേർക്ക് മാത്രമേ തൊഴിൽ നൽകാൻ കഴിയൂ എന്ന് ഉടമ അറിയിച്ചു. നാല് പേർ‌ക്കെങ്കിലും തൊഴിൽ നൽകണമെന്ന നിലപാടിലായിരുന്നു സിഐടിയു. പിന്നീട് രണ്ട് പേർക്ക് തൊഴിൽ നൽകണമെന്ന ആവശ്യത്തിലേക്ക് സിഐടിയു എത്തി. അപ്പോഴേക്കും വിഷയം ഹൈക്കോടതിയിലേക്കെത്തിയിരുന്നു. തുടർ‌ന്ന് ഉടമക്ക് അനുകൂലമായി വിധിയുണ്ടായി.

Story Highlights : CITU with explanation on strike at Palakkad Kulappulli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top