Advertisement

മകന്റെ പിതൃത്വത്തിൽ സംശയം; പൂണെയിൽ മൂന്നര വയസ്സുകാരനെ അച്ഛൻ കഴുത്തറുത്ത് കൊന്നു

March 22, 2025
2 minutes Read
pune

പൂണെയിൽ അച്ഛൻ മകനെ കഴുത്തറുത്ത് കൊന്നു. മൂന്നര വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. മാധവ് ടിക്കേതി എന്ന 38 കാരനാന്ന് പ്രതി. തന്റെ മകനാണോ എന്ന സംശയത്തെ തുടർന്നാണ് പ്രതി കൊലപാതകം നടത്തിയത്. കുട്ടിയുടെ കഴുത്തറുത്തതിന് ശേഷം മൃതദേഹം ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഭാര്യയെയും പ്രതി നിരന്തരമായി സംശയിച്ചിരുന്നു.ഐ ടി എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ഇയാൾ കഴിഞ്ഞ രണ്ട് മാസമായി വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്.

കുട്ടിയുടെ അമ്മ ചന്ദനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30 ന് മാധവ് മകനോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ കൊലപാതകത്തിന് ശേഷം വൈകുന്നേരം 5 മണിയോടെ ഇയാൾ ഒരു കടയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.

Read Also: ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് നോട്ട് കെട്ടുകൾ കണ്ടെത്തിയ സംഭവം; സുപ്രീം കോടതിയുടെ തുടര്‍നടപടി ഇന്ന്

മാധവിന്റെ മൊബൈൽ ലൊക്കേഷൻ ട്രാക്ക് ചെയ്ത പൊലീസ്, വഡ്ഗോൺശേരിയിലെ ഒരു ലോഡ്ജിൽ നിന്ന് ഇയാളെ മദ്യപിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബോധം വീണ്ടെടുത്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയും ഉദ്യോഗസ്ഥർക്ക് കുട്ടിയെ കൊലപ്പെടുത്തിയ സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു.അവിടെ നിന്നാണ് രക്തത്തിൽ കുളിച്ച കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ഭാര്യയുടെ സ്വഭാവത്തെ സംശയിച്ച പ്രതി മകന്റെ പിതൃത്വത്തിൽ സംശയം ജനിപ്പിക്കുകയും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഡിസിപി (സോൺ 4) ഹിമ്മത് ജാദവ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സാസൂൺ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിശാഖപട്ടണം സ്വദേശിയായ പ്രതിയെ പൂണെയിലെ ചന്ദനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ബിഎൻഎസ് സെക്ഷൻ 103(1), 238 എന്നീ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു.

Story Highlights : Pune: Suspecting He Was Not Real Father Of Child, Techie Slits Toddler Son’s Throat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top