കളിക്കളത്തിൽ ധോണിയെ പിടിച്ചുകെട്ടാൻ അത്ര എളുപ്പമല്ല, അദ്ദേഹത്തെ വീണ്ടും കാണാൻ കാത്തിരിക്കുന്നു: സൂര്യകുമാർ യാദവ്

ധോണിയെ കളിക്കളത്തിൽ എളുപ്പം പിടിച്ചുകെട്ടാൻ ആകില്ലെന്ന് മുംബൈ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അദ്ദേഹത്തെ വീണ്ടും കാണാൻ കാത്തിരിക്കുന്നു. ധോണിക്ക് എതിരെ ടീമിനെ നയിക്കുന്നത് രസകരം ആയിരിക്കുമെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. മാർച്ച് 23നാൻ ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം.
ചെന്നൈക്ക് നല്ല സ്പിൻ ബൗളർമാർ ഉണ്ട്. തങ്ങൾക്കും മികച്ച സ്പിൻ താരങ്ങൾ ഉണ്ട്. സ്പിന്നിനെ നേരിടാൻ തയ്യാറാണ്. ടീമിൽ മികച്ച യുവതാരങ്ങളാണ് ഉള്ളത്. ഏത് നമ്പറിലും ബാറ്റ് ചെയ്യാൻ തയ്യാറെന്നും സൂര്യ പറഞ്ഞു.
അതേസമയം ഐപിഎലിൻറെ 18-ാം പതിപ്പിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ സൂര്യകുമാർ യാദവ് നയിക്കും. കഴിഞ്ഞ സീസണിൽ കുറഞ്ഞ ഓവർനിരക്കിനെ തുടർന്ന് സ്ഥിരം നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഈ സീസണിലെ ആദ്യ മത്സരത്തിൽ മുംബൈയ്ക്കായി കഴിക്കാൻ കഴിയില്ല.
ഇതോടെയാണ് ഇന്ത്യൻ ട്വന്റി 20 ടീമിന്റെ കൂടി നായകനായ സൂര്യകുമാർ മുംബൈ ഇന്ത്യൻസിനെ നയിക്കാനെത്തുന്നത്.സീസണിൽ 14 മത്സരങ്ങളിൽ 10ൽ മാത്രമാണ് ഹാർദിക് പാണ്ഡ്യ നയിച്ച മുംബൈ ഇന്ത്യൻസിന് വിജയിക്കാനായത്.
ഇന്ത്യൻ ട്വന്റി 20 ടീം നായകനായി സൂര്യകുമാർ യാദവിന് മികച്ച റെക്കോർഡാണുള്ളത്. സൂര്യയുടെ കീഴിൽ 28 മത്സരങ്ങൾ കളിച്ച ഇന്ത്യ 18ലും വിജയം നേടി. നാല് പരമ്പരകളിലാണ് സൂര്യ ഇന്ത്യൻ ക്യാപ്റ്റനായത്. എല്ലാ പരമ്പരകളും സൂര്യയുടെ കീഴിൽ ഇന്ത്യ വിജയിച്ചു.
Story Highlights : Suriyakumar Yadav about CSK Match IPL 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here