Advertisement

വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസുകാരെ ആക്രമിച്ചു; സംഭവം കൊടുങ്ങല്ലൂരിൽ

March 22, 2025
1 minute Read
Kerala Police

തൃശൂർ കൊടുങ്ങല്ലൂരിൽ വാഹന പരിശോധനക്കിടയിൽ കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. പൊയ്യ സ്വദേശി ഇറ്റിത്തറ രാഹുലാണ് (35) പൊലീസിനെ ആക്രമിച്ചത്. വാഹനമോടിച്ചിരുന്ന എടവിലങ്ങ് സ്വദേശി ബിനോജ് മദ്യപിച്ചിരുന്നതായി വ്യക്തമായതിനെ തുടർന്നാണ് പൊലീസ് കാർ കസ്റ്റഡിയിലെടുത്തത്. തൊട്ട് പിന്നാലെ കാറിലെ സഹയാത്രികനായിരുന്ന രാഹുൽ ഉദ്യോഗസ്ഥരോട് തർക്കത്തിൽ ഏർപ്പെടുകയും പൊലീസുകാരനെ ആക്രമിക്കുകയും ആയിരുന്നു.

സിപിഒ ഷെമീറിനെ കഴുത്തിന് പിടിച്ച് മർദ്ദിച്ച പ്രതി പൊലീസ് ജീപ്പിന്റെ ചില്ലും അടിച്ച് തകർത്തു.
ഇന്നലെ രാത്രി നടന്ന സംഭവത്തിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Story Highlights : Youth clash with police during inspection in Kodungallur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top