Advertisement

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തുടരുമോ? പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നോമിനേഷനും, സൂക്ഷ്മ പരിശോധനയും ഇന്ന്

March 23, 2025
1 minute Read
k surendran

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തുടരുമോ എന്ന് ഇന്ന് അറിയാം. പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള നോമിനേഷനും, സൂക്ഷ്മ പരിശോധനയും ഇന്ന് നടക്കും. നാളെ വോട്ടെടുപ്പും ഫലപ്രഖ്യാപനവും നടക്കും.

കേന്ദ്ര നിരീക്ഷകന്‍ പ്രള്‍ഹാദ് ജോഷിയുടെ നേതൃത്വത്തില്‍ ചേരുന്ന കോര്‍ കമ്മിറ്റിയോഗത്തില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയെ തീരുമാനിക്കും. കേന്ദ്ര നേതൃത്വം തീരുമാനിക്കുന്ന ആളാകും ഔദ്യോഗിക സ്ഥാനാര്‍ഥി. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരുന്നതിനാല്‍ അവ കഴിയും വരെ കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷപദവിയില്‍ തുടരാന്‍ സാധ്യതയുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം പി സീറ്റ് വിജയിപ്പിക്കാനായതും, വോട്ട് ഷെയര്‍ ഉയര്‍ത്തിയതും കെ സുരേന്ദ്രന് അനുകൂല ഘടകങ്ങളാണ്. എന്നാല്‍ RSS പക്ഷം എം.ടി. രമേശിനെ നേതൃത്വത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഗ്രൂപ്പിന് പുറത്ത് നിന്നുള്ള ആളെ പരിഗണിച്ചാല്‍ രാജീവ് ചന്ദ്രശേഖരനും സാധ്യതയുണ്ട്. ശോഭാസുരേന്ദ്രന്റെ പേരും ചര്‍ച്ചയിലുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 2 നും 3 നും ഇടയില്‍ നോമിനേഷന്‍ നല്‍കാം. ഒന്നിലധികം നോമിനേഷന് സാധ്യത ഇല്ല. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയ്ക്ക് എതിരെ നോമിനേഷന്‍ നല്‍കാന്‍ തയ്യാറായാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടക്കും. വൈകിട്ട് 4 ന് സൂക്ഷ്മ പരിശോധനയ്ക്കു ശേഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. തിങ്കളാഴ്ച വോട്ടെടുപ്പും പ്രഖ്യാപനവും ഉണ്ടാകും. സംസ്ഥാന സമിതി യോഗത്തിലാകും ഔദ്യോഗിക പ്രഖ്യാപനം.

Story Highlights : BJP State president election nomination today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top