Advertisement

SDPIക്ക് കുരുക്ക്?; അക്കൗണ്ടിലേക്ക് വന്ന സംഭാവനകളിൽ സംശയം, തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി ED

March 23, 2025
Google News 2 minutes Read
SDPI

എസ്ഡിപിഐ അക്കൗണ്ടിലേക്ക് വന്ന സംഭാവനകൾ സംശയം ജനിപ്പിക്കുന്നതാണെന്ന് ED. റെയ്‌ഡുകൾക്ക് പിന്നാലെയാണ് വിശദംശങ്ങൾ ആരാഞ്ഞു തിരഞ്ഞെടുപ്പ് കമ്മീഷന് ഇഡി കത്ത് നൽകിയത്. തിരഞ്ഞെടുപ്പ് ചെലവുകൾ, സംഭാവനകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉൾപ്പെടെ രണ്ട് മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കത്ത് അയച്ചത്. മാത്രമല്ല സംഭാവന നൽകിയവരുടെ അക്കൗണ്ടുകളിലേക്ക് മുൻകൂർ പണം എത്തുകയും പിന്നീട് ഇതേ പണം എടുത്ത് സംഭാവന എന്ന പേരിൽ എസ്ഡിപിഐ നേതാക്കൾക്ക് നൽകുന്ന രീതിയാണ് അവലംഭിക്കുന്നതെന്നും ഇ ഡി വ്യക്തമാക്കുന്നു.

Read Also: ഡിഹണ്ട് സ്‌പെഷ്യല്‍ ഡ്രൈവ് : ഇതുവരെ അറസ്റ്റ് ചെയ്തത് 7307 പേരെ, 7038 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

അതേസമയം, രാജ്യവിരുദ്ധ – ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിച്ചെന്ന കേസിൽ രാജ്യവ്യാപകമായി SDPI ഓഫീസുകളിൽ ഇഡി റെയ്‌ഡ്‌ നടക്കുകയാണ്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ട്. എസ്ഡിപിഐ നിരോധനത്തിലേക്ക് പോകുന്നുണ്ടോ എന്നകാര്യത്തിൽ ഇപ്പോൾ സംശയം ജനിക്കുന്നുണ്ട്. ഇനി മുന്നോട്ടുള്ള ദിവസങ്ങളിലാകും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുക.

Story Highlights : ED writes to Election Commission, doubts over donations to SDPI account

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here