മുംബൈ ഇന്ത്യന്‍സിനെ വരിഞ്ഞു മുറുക്കി ചെന്നൈ ബൗളിങ് നിര; വിജയലക്ഷ്യം 156

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മൂന്നാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി ചെന്നൈ ബൗളിങ് നിര. ചെന്നൈ ബൗളിങ് നിരയിലെ നൂര്‍ അഹമ്മദ് പതിനെട്ട് റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റെടുത്തപ്പോള്‍ ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ചെന്നൈയ്ക്ക് 156 റണ്‍സ് വിജയലക്ഷ്യമാണ് മുംബൈക്ക് നല്‍കാനായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനാണ് സാധിച്ചത്. ആദ്യഓവറില്‍ തന്നെ രോഹിത് ശര്‍മ്മ പുറത്തായ മത്സരത്തില്‍ 31 റണ്‍സ് നേടിയ തിലക് വര്‍മ്മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
പവര്‍ പ്ലേയില്‍ മാത്രം മൂന്ന് വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും പൂജ്യത്തിനും റയാന്‍ റിക്കെല്‍ട്ടനും 13 റണ്‍സിനും വില്‍ ജാക്‌സ് 11 റണ്‍സിനും പുറത്തായി മടങ്ങുമ്പോള്‍ മുംബൈ ആരാധകര്‍ക്ക് അത് വിശ്വാസിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു. മൂന്ന് വിക്കറ്റ് വീണതിന് ശേഷമെത്തിയ മുംബൈ നായകന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മ്മയും ക്രീസില്‍ നിലയുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ റിട്ടേണ്‍ ക്യാച്ച് അശ്വിന്‍ നഷ്ടപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ നാലാം വിക്കറ്റും നഷ്ടപ്പെടുമായിരുന്നു.
Story Highlights: MI vs CSK first batting in IPL 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here