കാലിക്കറ്റ് സർവകലാശാലയിലെ SFI ബാനർ; ഗവർണർക്ക് മുൻപുണ്ടായ രാഷ്ട്രീയമാവാം പ്രസംഗത്തിന് പിന്നിലെന്ന് ടിപി രാമകൃഷ്ണൻ

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറിലെ സവർക്കർ പരാമർശത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ മറുപടിയുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഗവർണർക്ക് മുൻപുണ്ടായ രാഷ്ട്രീയമാകാം പ്രസംഗത്തിന് പിന്നിൽ ഇപ്പോൾ ഗവർണർക്കെതിരെ നിലപാട് എടുക്കേണ്ട കാര്യമില്ല. ഭരണപരമായ കാര്യങ്ങളിൽ ഗവർണർ രാഷ്ട്രീയം കലർത്തുന്നുണ്ടോ എന്നാണ് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് സർവ്വകലാശാലയിലെ എസ്എഫ്ഐ ബാനറിൽ സവർക്കർ രാജ്യത്തിന്റെ ശത്രുവല്ല എന്നായിരുന്നു ഗവർണർ രാജേന്ദ്ര അർലേക്കർ പറഞ്ഞത്. എന്നാൽ ഇതിനെതിരെ സിപിഐഎമ്മും എസ്എഫ്ഐയും രംഗത്തെത്തി. ബ്രിട്ടീഷുകാർക്ക് 6 തവണ മാപ്പെഴുതി നൽകിയ ആളാണ് സവർക്കർ എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. രാഷ്ട്രപിതാവിനെ കൊലപ്പെടുത്താൻ തക്കതായിട്ടുള്ള വിഷം സവർക്കർ ഉത്പാദിപ്പിച്ചിരുന്നുവെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ട്വന്റിഫോറിനോട് പറഞ്ഞു.
സവർക്കറെ എതിർത്ത സിപിഐഎം ഗവർണറുടെ പ്രസ്താവനയെ നേരിട്ട് എതിർക്കാൻ തയ്യാറായിട്ടില്ല. ഭരണ സംവിധാനത്തിനകത്ത് നിലവിൽ ഗവർണറും സർക്കാരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാത്തത് കൊണ്ടാണ് ഗവർണർക്കെതിരായ മറുപടികളിൽ നിന്ന് ഭരണപക്ഷത്തെ നേതാക്കൾ വിട്ടുനിൽക്കുന്നത്.
Story Highlights : TP Ramakrishnan reacts Governor speech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here