Advertisement

മമ്മൂട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റെന്ത്? അദ്ദേഹം സുഖമായിരിക്കുന്നു: മോഹന്‍ലാല്‍

March 24, 2025
Google News 2 minutes Read
Mohanlal opens up about mammootty's health

മലയാളത്തിന്റെ അഭിമാനതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ഊഷ്മള ബന്ധം തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവരുന്ന ശബരമലയില്‍ നിന്നുള്ള ഒരു വഴിപാട് രസീത്. മമ്മൂട്ടിക്കായി മോഹന്‍ലാല്‍ ശബരിമലയില്‍ കഴിപ്പിച്ച വഴിപാട് ഇരുവരുടേയും സ്‌നേഹത്തിന് തെളിവായി ഏറെ പ്രശംസിക്കപ്പെടുകയും അതേസമയം നിരവധി അഭ്യൂഹങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. മമ്മൂട്ടി സഹോദരനെന്നും പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് തെറ്റെന്നും മോഹന്‍ലാല്‍ ചോദിച്ചു. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. (Mohanlal opens up about mammootty’s health)

മമ്മൂട്ടി തന്റെ സഹോദരനും വളരെയടുത്ത സുഹൃത്തുമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. താന്‍ കഴിപ്പിച്ച വഴിപാടിന്റെ രസീത് ദേവസ്വം ബോര്‍ഡിലെ ആരോ ലീക്ക് ചെയ്തതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മമ്മൂട്ടിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാലാണ് മോഹന്‍ലാല്‍ വഴിപാട് കഴിച്ചതെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

Read Also: ‘മുഹമ്മദ് കുട്ടി, വിശാഖം’; മമ്മൂട്ടിയുടെ പേരിൽ ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ

മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സുഹൃത്ത് കെ മാധവനും ഒപ്പമാണ് ശബരിമലയില്‍ എത്തിയത്. മോഹന്‍ലാലിന്റെ എമ്പുരാന്‍ എന്ന സിനിമ മാര്‍ച്ച് 27ന് റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തിയത്.

Story Highlights : Mohanlal opens up about mammootty’s health

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here