Advertisement

ചടയമംഗലത്ത് CITU തൊഴിലാളി കൊല്ലപ്പെട്ട ബാറിന് മുന്നിൽ അക്രമം; പൊലീസ് കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കാൻ ശ്രമം

March 24, 2025
2 minutes Read
chadayamangalam

കൊല്ലം ചടയമംഗലത്ത് സിഐടിയു തൊഴിലാളിയെ കുത്തി കൊലപ്പെടുത്തിയ പേൾ റെസിഡൻസ് ബാറിനു മുന്നിൽ വീണ്ടും അക്രമം. പൊലീസ് കസ്റ്റഡിയിലെടുത്ത അക്രമികളെ സ്റ്റേഷനിൽ നിന്നും ബലമായി മോചിപ്പിക്കാനും ശ്രമം. തടയാൻ ശ്രമിച്ച പൊലീസിനു നേരെയും ഗുണ്ടാ ആക്രമണം. സിപിഐഎമ്മിന്റെ പ്രതിഷേധ പ്രകടനത്തിന് പിന്നാലെയായിരുന്നു അക്രമം.

രണ്ടുദിവസം മുൻപാണ് ചടയമംഗലത്തെ സ്വകാര്യ ബാറിന് മുന്നിൽ പാർക്കിങ്ങിനെ തുടർന്നുണ്ടായ തർക്കത്തിൽ സിഐടിയു തൊഴിലാളിയെ ബാറിലെ സെക്യൂരിറ്റി കുത്തിക്കൊലപ്പെടുത്തിയത്. തുടർന്ന് ബാറിലേക്ക് സിപിഐഎം പ്രവർത്തകർ ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബാറിന് നേരെ ഒരു സംഘം അക്രമം നടത്തിയത്. സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നെങ്കിലും അക്രമം തടയാൻ സാധിക്കാതെ വന്നതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി പിന്നാലെ ലാത്തിച്ചാർജുമുണ്ടായി.

Read Also: ‘രാജീവ് അല്ല, ആര് വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല’; ബിനോയ് വിശ്വം

അക്രമത്തിന് നേതൃത്വം നൽകിയ ബുഹാരി, ഷെഹീൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചടയമംഗലം പൊലീസ് സ്റ്റേഷനിലേക്ക് ഇവരെ എത്തിച്ചതോടെ ഗുണ്ടാലിസ്റ്റിൽപ്പെട്ട ചെമ്പൻ ഷാൻ എന്ന മുഹമ്മദ് ഷാന്റെ നേതൃത്വത്തിൽ ചിലർ സംഘടിച്ചെത്തി. കസ്റ്റിലെടുത്തവരെ ബലമായി മോചിപ്പിക്കാൻ ശ്രമിച്ചു. തടഞ്ഞതോടെ പൊലീസിനെ ആക്രമിച്ച് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞു. എസ്ഐ ഉൾപ്പെടെയുള്ളവർക്ക് അക്രമത്തിൽ പരുക്കേറ്റു.

സംഭവത്തിൽ ചടയമംഗലം സ്വദേശികളായ മുഹമ്മദ്‌ ഷാൻ,റഷാദ്,ഷമീർ, ഷാൻ, മുബീർ,ബുഹാരി കടയ്ൽ സ്വദേശി ഷെഹിൻ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.പൊലീസ് സ്റ്റേഷൻ ആക്രമണം, പൊലീസുകാരെ ആക്രമിക്കൽ, തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന് സിപിഐഎം നേതാക്കൾ അറിയിച്ചു.

Story Highlights : Violence in front of the bar where a CITU worker was killed in Chadayamangalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top