ഈദുല്‍ ഫിത്തര്‍: അറിയാം പ്രാധാന്യവും വിശ്വാസവും

ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പെരുന്നാളാണ് ഈദുല്‍ ഫിത്തര്‍. ഹിജ്‌റ വര്‍ഷത്തിലെ ഒന്‍പതാമത്തെ മാസമായ റമദാന്‍ മാസമുടനീളം ആചരിച്ച വ്രതകാലത്തിന് ശേഷം വരുന്ന പുണ്യദിനമാണ് ഈദ്. വിശ്വാസത്തിന്റേയും സാഹോദര്യത്തിന്റേയും ത്യാഗത്തിന്റേയും മൂല്യമാണ് ഈദുല്‍ ഫിത്തര്‍ വിളിച്ചോതുന്നത്. (Eid al-Fitr 2025: Why It Is Celebrated And All About The Festival)
ഇസ്ലാമിക് കലണ്ടറിലെ പത്താം മാസമായ ശവ്വാല്‍ ഒന്നാണ് ചെറിയ പെരുന്നാളായി കൊണ്ടാടുന്നത്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കലണ്ടര്‍ പ്രകാരം ഈദിനുള്ള അവധി നല്‍കുന്നത് ഈ വര്‍ഷം മാര്‍ച്ച് 31 തിങ്കളാഴ്ചയാണ്.
ഉപവാസം അവസാനിപ്പിക്കുന്ന പെരുന്നാളായാണ് ഈദുല്‍ ഫിത്തറിനെ കണക്കാക്കുന്നത്. റമദാന്‍ മാസം സൂര്യോദയം മുതല്‍ അസ്തമയം വരെ നോമ്പ് അനുഷ്ഠിച്ച ശേഷം ഈ നോമ്പ് അവസാനിപ്പിക്കുന്നതിന്റെ ആഘോഷം കൂടിയാണ് ചെറിയ പെരുന്നാള്‍. വിശ്വാസം ശക്തിപ്പെടുത്താനും അള്ളാഹുവിനോട് കൂടുതല്‍ അടുക്കാനുമുള്ള അനുഷ്ഠാനമായാണ് വിശ്വാസികള്‍ നോമ്പിനെ കാണുന്നത്.
പാവപ്പെട്ടവര്‍ക്ക് ഫിത്തര്‍ സക്കാത്ത് എന്ന പേരില്‍ അരി വിതരണം നടത്തിയ ശേഷമാണ് വിശ്വാസികള്‍ പെരുന്നാള്‍ നമാസ്‌ക്കാരത്തിനത്തുന്നത്. ഈദുല്‍ ഫിത്തര്‍ എന്നു ചെറിയ പെരുന്നാള്‍ അറിയപ്പെടാനും ഇതാണ് കാരണം. വലിപ്പ ചെറുപ്പമില്ലാതെ ഓരോ വ്യക്തിയും ധാന്യ വിതരണം നടത്തേണ്ടത് വിശ്വാസിയുടെ നിര്‍ബന്ധിത ബാധ്യതയാണ്. പെരുന്നാള്‍ ദിവസം പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.
Story Highlights : Eid al-Fitr 2025: Why It Is Celebrated And All About The Festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here